പ്രധാനമന്ത്രിയുടെ ഓഫീസ്
പുതുച്ചേരിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
മുനിമാര്‍, പണ്ഡിതര്‍, കവികള്‍, വിപ്ലവകാരികള്‍ എന്നിവരുടെ ഭവനമാണ് പുതുച്ചേരി: പ്രധാനമന്ത്രി
ഇന്ന് ആരംഭിച്ച പദ്ധതികള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും തദ്ദേശീയരായ യുവ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി
Posted On:
25 FEB 2021 12:41PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേശീയ പാത 45- എ നാല് വരിയാക്കുന്ന പദ്ധതിയ്ക്ക് തറക്കല്ലിട്ടു. പുതുച്ചേരിയിലെ കാരക്കല്‍ ജില്ലാ, മെഡിക്കല്‍ കോളേജ് കെട്ടിടം, കാരക്കല്‍ ന്യൂ കാമ്പസ്- ഒന്നാം ഘട്ടം, കാരക്കല്‍ ജില്ല (ജിപ്മര്‍) എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പാത. സാഗര്‍മാല പദ്ധതിയ്ക്ക് കീഴില്‍ പുതുച്ചേരി മൈനര്‍ തുറമുഖത്തിന്റെ വികസനത്തിന് അദ്ദേഹം തറക്കല്ലിട്ടു.പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സിലുള്ള സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിനും അദ്ദേഹം ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ & റിസര്‍ച്ചിലെ (ജിപ്മെര്‍) ബ്ലഡ് സെന്റര്‍, വനിതാ അത്ലറ്റുകള്‍ക്കായി പുതുച്ചേരിയിലെ ലോസ്പെറ്റില്‍ 100 കിടക്കകളുള്ള ഹോസ്റ്റല്‍ എന്നിവ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. പുനര്‍നിര്‍മിച്ച ഹെറിറ്റേജ് മാരി കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഋഷിമാര്‍, പണ്ഡിതന്മാര്‍, കവികള്‍ എന്നിവരുടേയും മഹാകവി സുബ്രഹ്മണ്യ ഭാരതി, ശ്രീ അരബിന്ദോ തുടങ്ങിയ വിപ്ലവകാരികളുടേയും ആവാസ കേന്ദ്രമാണെന്ന് പുതുച്ചേരി എന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈവിധ്യത്തിന്റെ പ്രതീകമായി പുതുച്ചേരിയെ പ്രശംസിച്ച അദ്ദേഹം ഇവിടെ ആളുകള്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നു, വ്യത്യസ്ത വിശ്വാസങ്ങള്‍ ആചരിക്കുന്നു, എന്നാല്‍ ഒന്നായി ജീവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
പുനര്‍നിര്‍മിച്ച മാരി കെട്ടിടം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഈ കെട്ടിടം ബീച്ച് പ്രൊമെനെഡിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും പറഞ്ഞു.
ദേശീയ പാത 45-എയുടെ നാല് പാതകള്‍ കാരക്കല്‍ ജില്ലയെ ഉള്‍ക്കൊള്ളുമെന്നും വിശുദ്ധ ശനീശ്വരന്‍ ക്ഷേത്രം, ബസിലിക്ക ഓഫ് ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത്, നാഗോര്‍ ദര്‍ഗ എന്നിവിടങ്ങളിലേക്ക് അന്തര്‍ സംസ്ഥാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ, തീരദേശ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കാര്‍ഷിക മേഖലയ്ക്ക് ഇതില്‍ നിന്ന് നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ഉല്‍പന്നങ്ങള്‍ സമയബന്ധിതമായി നല്ല വിപണികളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്നും നല്ല റോഡുകള്‍ ആ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റോഡ് നാല് വരി ആക്കുന്നത് ഈ പ്രദേശത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും തദ്ദേശ യുവ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സാമ്പത്തിക അഭിവൃദ്ധി മെച്ചപ്പെട്ട ആരോഗ്യവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഫിറ്റ്നസും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് രാജ്യം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍, ഖെലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ 400 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന് അദ്ദേഹം തറക്കല്ലിട്ടു. ഇത് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ കായിക പ്രതിഭകളെ പരിപോഷിപ്പിക്കും. പുതുച്ചേരിയിലേക്ക് മികച്ച കായിക സൗകര്യങ്ങള്‍ വരുന്നതോടെ ഈ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ദേശീയ, ആഗോള കായിക മീറ്റുകളില്‍ മികവ് പുലര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോസ്‌പെറ്റില്‍ ഉദ്ഘാടനം ചെയ്ത 100 കിടക്കളുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലില്‍ ഹോക്കി, വോളിബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ് കബഡി, ഹാന്‍ഡ്‌ബോള്‍ കളിക്കാര്‍ എന്നിവരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ആരോഗ്യ സംരക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കുകയെന്ന ലക്ഷ്യത്തോടെ, നിര്‍മ്മിച്ച ജിപ്മെറിലെ ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇവിടെ രക്തം, രക്ത ഉല്‍പന്നങ്ങള്‍ എന്നിവ ദീര്‍ഘനാളത്തേയ്ക്ക് സംഭരിക്കുന്നതിനും സ്റ്റെം സെല്‍സ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഉണ്ട്. ഒരു ഗവേഷണ ലബോറട്ടറിയായും ട്രാന്‍സ്ഫ്യൂഷന്റെ എല്ലാ വശങ്ങളിലും പരിശീലനത്തിനുള്ള കേന്ദ്രമായും ഈ സൗകര്യം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഗുണനിലവാരമുള്ള ആരോഗ്യ വിദഗ്ധരെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാരക്കല്‍ ന്യൂ കാമ്പസിലെ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പദ്ധതി പരിസ്ഥിതി സൗഹൃദ സമുച്ചയമാണ്, കൂടാതെ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ആധുനിക അധ്യാപന സൗകര്യങ്ങളും ഉണ്ടായിരിക്കും.
സാഗര്‍മാല പദ്ധതി പ്രകാരം പുതുച്ചേരി തുറമുഖ വികസനത്തിന് തറക്കല്ലിട്ട പ്രധാനമന്ത്രി, ഇത് പൂര്‍ത്തിയായാല്‍, ഈ തുറമുഖം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കായി കടലില്‍ പോകാന്‍ കൂടുതല്‍ സഹായിക്കുമെന്ന് പ്രത്യാശിച്ചു. ഇത് ചെന്നൈയിലേക്ക് ആവശ്യമായ സമുദ്ര ബന്ധം നല്‍കും. പുതുച്ചേരിയിലെ വ്യവസായങ്ങള്‍ക്കായുള്ള ചരക്ക് നീക്കത്തിനും ചെന്നൈ തുറമുഖത്തെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. തീരദേശ നഗരങ്ങളില്‍ യാത്രക്കാരുടെ ഗതാഗതത്തിനുള്ള സാധ്യതകള്‍ ഇത് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഗുണഭോക്താക്കളെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് തങ്ങള്‍ക്ക് ഇഷ്മുള്ളവ തിരഞ്ഞെടുക്കുന്നതില്‍ ആളുകളെ ശാക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ പുതുച്ചേരിക്ക് സമ്പന്നമായ മാനവ വിഭവശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ-ടൂറിസം വികസനത്തിന് ഇത് ധാരാളം സാധ്യത സൃഷ്ടിക്കും. അത് ധാരാളം തൊഴിലവസരങ്ങളും നല്‍കും. പുതുച്ചേരിയിലെ ജനങ്ങള്‍ കഴിവുള്ളവരാണ്. ഈ പ്രദേശം മനോഹരമാണ്. പുതുച്ചേരിയുടെ വികസനത്തിന് എന്റെ ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും വ്യക്തിപരമായി ഉറപ്പ് നല്‍കാനാണ് ഞാന്‍ ഇവിടെ എത്തിയിട്ടുള്ളത്, ''പ്രധാനമന്ത്രി ഉപസംഹരിച്ചു.
***
(Release ID: 1700758)
Visitor Counter : 260
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada