പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഫെബ്രുവരി 22ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും
പ്രധാനപ്പെട്ട എണ്ണ-വാതക പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും അസമിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് തറക്കല്ലിടും ചെയ്യും
പശ്ചിമ ബംഗാളില്‍ നിരവധി റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
Posted On:
20 FEB 2021 1:51PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 22 ന് അസമിലും പശ്ചിമ ബംഗാളിലും സന്ദര്‍ശനം നടത്തും. രാവിലെ 11:30 ന് എണ്ണ, വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ് ധേമാജിയിലെ സിലപഥറില്‍ സംഘടിപ്പിക്കും. ചടങ്ങില്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വൈകുന്നേരം നാലരയോടെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നിരവധി റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി അസമില്‍
ഇന്ത്യന്‍ ഓയില്‍ ബൊംഗൈഗാവ് റിഫൈനറിയിലെ ഇന്‍ഡ്മാക്‌സി യൂണിറ്റ്, മധുബനിലെ ഓയില്‍ ഇന്ത്യ ലിമി്റ്റഡ് സെക്കന്‍ഡറി ടാങ്ക് ഫാം, ടിന്‍സുകിയയിലെ മക്കൂം ഹെബഡ വില്ലേജിലെ ഗ്യാസ് കംപ്രസര്‍ സ്റ്റേഷന്‍ എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ധേമാജി എഞ്ചിനീയറിംഗ് കോളേജ് ഉദ്ഘാടനം ചെയ്യുകയും സുല്‍കുചി എഞ്ചിനീയറിംഗ് കോളേജിന് തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതികള്‍ ഊര്‍ജ്ജ സുരക്ഷയുടെയും സമൃദ്ധിയുടെയും ഒരു കാലഘട്ടത്തിലേക്ക് രാജ്യത്തെ നയിക്കും; ഒപ്പം പ്രദേശത്തെ യുവജനങ്ങള്‍ക്ക് അവസരങ്ങളുടെ തിളക്കമാര്‍ന്ന വഴികള്‍ തുറക്കുകയും ചെയ്യും. കിഴക്കന്‍ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ നയിക്കാനുള്ള പ്രധാനമന്ത്രിയുടെ 'പൂര്‍വോദയ' പദ്ധതിക്ക് അനുസൃതമായാണ് അവ. അസം ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യന്‍ ഓയില്‍ വികസന ഗവേഷണ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ ഓയിലിന്റെ ബൊംഗൈഗാവ് റിഫൈനറിയിലെ ഇന്‍ഡിമാക്‌സ് യൂണിറ്റ് ഉപയോഗപ്പെടുത്തുന്നത്. റിഫൈനറിയുടെ സംസ്‌കരണ ശേഷി 2.35 എംഎംടിപിഎയില്‍ നിന്ന് (പ്രതിവര്‍ഷം ദശലക്ഷം മെട്രിക് ടണ്‍) 2.7 എംഎംടിപിഎയായി ഈ യൂണിറ്റ് ഉയര്‍ത്തും. എല്‍പിജി ഉല്‍പാദനം 50 ടിഎംടി (ആയിരം മെട്രിക് ടണ്‍)ല്‍ നിന്ന് 257 ടിഎംടിയായും മോട്ടോര്‍ സ്പിരിറ്റ് (പെട്രോള്‍) ഉല്‍പാദനം 210 ടിഎംടിയില്‍ നിന്ന് 533 ടിഎംടിയായും വര്‍ദ്ധിപ്പിക്കും.
ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാം ടാങ്ക് ഫാം 40,000 കിലോ ലിറ്റര്‍ ക്രൂഡ് ഓയില്‍ സുരക്ഷിതമായി സംഭരിക്കുന്നതിനും വെറ്റ് ക്രൂഡ് ഓയിലില്‍ നിന്ന് ജലം വേര്‍തിരിക്കുന്നതിനുമായി നിര്‍മ്മിച്ചതാണ്. 490 കോടി രൂപയുടെ പദ്ധതിയില്‍ പ്രതിദിനം 10,000 കിലോ ലിറ്റര്‍ പ്രവര്‍ത്തന ശേഷിയുള്ള നിര്‍ജ്ജലീകരണ യൂണിറ്റും ഉണ്ടായിരിക്കും.
ടിന്‍സുകിയയിലെ മക്കുമിലുള്ള ഗ്യാസ് കംപ്രസര്‍ സ്റ്റേഷന്‍ രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 16500 മെട്രിക് ടണ്‍ വര്‍ദ്ധിപ്പിക്കും. 132 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ സ്റ്റേഷനില്‍ 3 ലോ-പ്രഷര്‍ ബൂസ്റ്റര്‍ കംപ്രസ്സറുകളും 3 ഹൈ-പ്രഷര്‍ ലിഫ്റ്റര്‍ കംപ്രസ്സറുകളും ഉള്‍പ്പെടുന്നു.
ഏകദേശം 45 കോടി രൂപ മുടക്കി 276 ഏക്കര്‍ ഭൂമിയിലാണ് ധേമാജി എഞ്ചിനീയറിംഗ് കോളേജ് നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴാമത്തെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജാണ് ഇത്. സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിടെക് കോഴ്‌സുകള്‍ നല്‍കും. 556 കോടി രൂപ ചെലവില്‍ 116 ഏക്കര്‍ സ്ഥലത്താണ് ശിലാ കുച്ചി എഞ്ചിനീയറിംഗ് കോളേജ് നിര്‍മിക്കുന്നത്.
പ്രധാനമന്ത്രി പശ്ചിമ ബംഗാളില്‍
നോപാറയില്‍ നിന്ന് ദക്ഷിണേശ്വര്‍ വരെ മെട്രോ റെയില്‍വേ നീട്ടുന്നത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 4.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ വിപുലീകരണത്തിനു 464 കോടി രൂപയാണ് കേന്ദ്രഗവണ്മെന്റിന്റെ പൂര്‍ണ ധനസഹായം. ഇത് റോഡ് ഗതാഗതം വിച്ഛേദിക്കുകയും നഗര യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ വിപുലീകരണം കലിഘട്ട്, ദക്ഷിണേശ്വര്‍ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് സഞ്ചാരികള്‍ക്കും ഭക്തര്‍ക്കും രണ്ട് ലോകപ്രശസ്ത കാളി ക്ഷേത്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും.പുതുതായി നിര്‍മ്മിച്ച രണ്ട് സ്റ്റേഷനുകളായ ബാരാനഗര്‍, ദക്ഷിണേശ്വര്‍ എന്നിവയ്ക്ക് ആധുനിക യാത്രാ സൗകര്യങ്ങളുണ്ട്. കൂടാതെ ചുമര്‍ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവയാല്‍ സൗന്ദര്യാത്മകമായി രൂപകല്‍പ്പന ചെയ്യുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു.
ദക്ഷിണ, പശ്ചിമ റെയില്‍വേയുടെ 132 കിലോമീറ്റര്‍ നീളമുള്ള ഖരഗ്പൂര്‍-ആദിത്യപൂര്‍ പദ്ധതിയില്‍ കലൈകുണ്ടയ്ക്കും ഹാര്‍ഗ്രാമിനുമിടയിലുള്ള 30 കിലോമീറ്റര്‍ നീളത്തിലുള്ള മൂന്നാമത്തെ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് 1312 കോടിയാണു ചെലവ്. നിലവിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തോടൊപ്പം നാല് പുതിയ സ്റ്റേഷന്‍ കെട്ടിടങ്ങള്‍, ആറ് പുതിയ മേല്‍പ്പാലങ്ങള്‍, പതിനൊന്ന് പുതിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നിര്‍മ്മിച്ച് കലൈകുണ്ടയ്ക്കും ഹാര്‍ഗ്രാമിനുമിടയിലുള്ള നാല് സ്റ്റേഷനുകള്‍ പുനര്‍നിര്‍മ്മിച്ചു. ഹൗറ-മുംബൈ ട്രങ്ക് റൂട്ടിലെ യാത്രാ, ചരക്ക് ട്രെയിനുകളുടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
കിഴക്കന്‍ റെയില്‍വേയുടെ ഹൗറ - ബന്ദല്‍ - അസിംഗഞ്ച് വിഭാഗത്തിന്റെ ഭാഗമായ ഖാര്‍ഗ്രാട്ട് റോഡ് വിഭാഗത്തിലേക്കുള്ള അസിംഗഞ്ചിന്റെ പാത ഇരട്ടിപ്പിക്കല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഏകദേശം 240 കോടി രൂപയുടെ പദ്ധതിയാണ് ഇത്.
ഹൗറ - ബര്‍ദ്ധമാന്‍ ചോര്‍ഡ് ലൈനിന്റെ (11.28 കിലോമീറ്റര്‍) ഡങ്കുനിക്കും ബറൂപ്പാറയ്ക്കും ഇടയിലുള്ള നാലാമത്തെ പാതയും റസൂല്‍പൂറിനും മഗ്രയ്ക്കും ഇടയിലുള്ള മൂന്നാമത്തെ പാതയും ഹൗറ - ബര്‍ദ്ധമാന്‍ പ്രധാനപാതയുടെ പ്രധാന ഗേറ്റ്വേയായി വര്‍ത്തിക്കുന്ന 42.42 കിലോമീറ്ററും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. റസൂല്‍പൂരിനും മാഗ്രയ്ക്കും ഇടയിലുള്ള മൂന്നാമത്തെ ലൈന്‍ 750 കോടി രൂപയും ഡങ്കുനിയും ബറൂയിപാറയും തമ്മിലുള്ള നാലാമത്തെ പാതയ്ക്കു 195 കോടി രൂപയുമാണു ചെലവ്.
ഈ പദ്ധതികള്‍ മികച്ച പ്രവര്‍ത്തനക്ഷമത, യാത്രാ സമയം, ട്രെയിന്‍ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെട്ട സുരക്ഷ എന്നിവ ഉറപ്പാക്കുകയും അതോടൊപ്പം മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
(Release ID: 1699714)
Visitor Counter : 166
Read this release in:
Odia
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada