ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒരു കോടിയിലേറെ കോവിഡ് വാക്സിൻ ഡോസുകളുടെ വിതരണം എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ

Posted On: 19 FEB 2021 2:12PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, ഫെബ്രുവരി 19, 2021


കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. 2021 ഫെബ്രുവരി 19, രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും ഇതുവരെ ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി. 34 ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഒരു കോടി വാക്സിനുകൾ എന്ന നേട്ടം അതിവേഗം കൈവരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇതോടെ രണ്ടാമതായി ഇന്ത്യ. 2,11,462 സെഷനുകളിലായി 1,01,88,007 പേർ ഇതിനകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.

നിലവിൽ 1.39 ലക്ഷം പേരാണ് (1,39,542) രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.27% മാത്രമാണ് ഇത്. ഇതുവരെ 1.06 കോടിയോളം പേരാണ് (1,06,67,741) രോഗത്തിൽ നിന്നും മുക്തി നേടിയത്. 97.30% ആണ് നിലവിലെ രോഗമുക്തി നിരക്ക്.

പുതുതായി രോഗമുക്തി നേടിയവരിൽ 83.15% ശതമാനം 6 സംസ്ഥാനങ്ങളിലാണ്. 5,193 പേർ രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,193 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 86.6 ശതമാനം 6 സംസ്ഥാനങ്ങളിലാണ്. 5,427 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രമാണ് പട്ടികയിൽ ഒന്നാമത്. കേരളമാണ് രണ്ടാമത് - 4,584 കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 97 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 76.29% അഞ്ച് സംസ്ഥാനങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 38 ഉം, കേരളത്തിൽ 14 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു

 
RRTN/SKY


(Release ID: 1699390) Visitor Counter : 161