ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ 33 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ  ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 5,000 ൽ താഴെ.

Posted On: 15 FEB 2021 12:19PM by PIB Thiruvananthpuram 83 ലക്ഷത്തോളം ഗുണഭോക്താക്കൾ ഇതുവരെ  കോവിഡ് 19 പ്രതിരോധ  വാക്സിൻ സ്വീകരിച്ചു.

ന്യൂഡൽഹി , ഫെബ്രുവരി 15,2021

 നിലവിൽ  ഇന്ത്യയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1.39 ലക്ഷമാണ്.(1,39,637). ഇത് രോഗം സ്ഥിരീകരിച്ചവരുടെ  ആകെ എണ്ണത്തിന്റെ 1.28% ആണ്.

 കഴിഞ്ഞ 24 മണിക്കൂറിൽ 33 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രം ആണ് രോഗികൾ. ത്രിപുര, ദാമൻ &ദിയു, ദാദ്ര & നഗർ ഹവേലി എന്നിവിടങ്ങളിൽ നിലവിൽ രണ്ട് രോഗികൾ വീതം മാത്രം.

ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ 77% (76.5%) വും കേരളം, മഹാരാഷ്ട്ര, കർണാടക  എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന്. ആകെ രോഗികളുടെ 74.72 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് .

 കഴിഞ്ഞ 24 മണിക്കൂറിൽ  18 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആസാം, രാജസ്ഥാൻ,ഒഡിഷ, ആന്ധ്ര പ്രദേശ്,ഹരിയാന, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, ലക്ഷദ്വീപ്, മേഘാലയ,സിക്കിം, ആൻഡമാൻ &നിക്കോബാർ ദ്വീപ്, ലഡാക്,മിസോറം, അരുണാചൽപ്രദേശ്, ത്രിപുര, ദാമൻ &ദിയു, ദാദ്ര & നഗർ ഹവേലി എന്നിവയാണവ.

 കഴിഞ്ഞ ആഴ്ച, 10 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. അരുണാചൽ പ്രദേശ്, ആൻഡമാൻ& നിക്കോബാർ ദ്വീപ്, ദാമൻ& ദിയു,ദാദ്ര &നഗർഹവേലി, ലഡാക്ക്, ലക്ഷദ്വീപ്, മണിപ്പൂർ,നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയാണവ.

2021 ഫെബ്രുവരി 15 ന് രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം 83 ലക്ഷം  ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു.

ഇന്ന് രാവിലെ എട്ടുമണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം,1,73,729 സെഷനുകളിലായി 82,85,295 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു.59,88,113 ആരോഗ്യപ്രവർത്തകർ ( ആദ്യ ഡോസ് ),24,561 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ്),22,72,621 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ) എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവർക്ക് ഉള്ള രണ്ടാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകൽ 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു.

 വാക്സിനേഷൻ യജ്ഞത്തിന്റെ മുപ്പതാം ദിവസം ( ഫെബ്രുവരി ,14, 2021) 877 സെഷനുകളിലായി 21,437 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു.
ഇതിൽ 20,504 പേർ ആദ്യം ഡോസും,933 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു.

 രാജ്യത്ത് ഓരോ ദിവസവും  വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി ദൃശ്യമാണ്. ഇതുവരെ വാക്സിൻ   സ്വീകരിച്ചവരുടെ 69% വും  10 സംസ്ഥാനങ്ങളിൽ നിന്ന്. ഉത്തർ പ്രദേശിൽ മാത്രം 10.4 % (8,58,602) ഗുണഭോക്താക്കൾ .
 
 ആകെ രോഗമുക്തരുടെ  എണ്ണം 1.06 കോടി (1,06,21,220) ആയി ഉയർന്നു. 97.29%ആണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ, രാജ്യത്ത് പുതുതായി 9,489 പേരാണ് രോഗ മുക്തരായത്.11,649 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.അതിൽ 86.4% വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ആണ്. കേരളത്തിലാണ് കൂടുതല്‍ – 4,612പേര്‍. മഹാരാഷ്ട്രയിൽ 4092 പേര്‍ക്കും തമിഴ്നാട്ടിൽ 470 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

പുതുതായി രോഗമുക്തരായവരുടെ 79.5%  വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 4,692 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ( ഏകദേശം 50 ശതമാനം ).
 മഹാരാഷ്ട്രയില്‍ 1355 പേരും കർണാടകയിൽ  486 പേരും രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 90 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 80% വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ആണ്.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 40 പേർ. കേരളത്തിൽ 15ഉം തമിഴ്നാട്ടിൽ 6 പേരും മരിച്ചു.

 

IE /SKY

 

****

 

 (Release ID: 1698143) Visitor Counter : 550