പ്രധാനമന്ത്രിയുടെ ഓഫീസ്
നാസ്‌കോം ടെക്‌നോളജി ലീഡര്‍ഷിപ്പ് ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Posted On:
15 FEB 2021 3:34PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്‌കോം ടെക്‌നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) ബുധനാഴ്ചത്തെ (2021ഫെബ്രുവരി 17 ന്) ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും.
എന്‍ടിഎല്‍എഫിനെക്കുറിച്ച്
എന്‍ടിഎല്‍എഫിന്റെ 29-ാം പതിപ്പ് 2021 ഫെബ്രുവരി 17 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനികളുടെ (നാസ്‌കോം) പ്രധാന പരിപാടിയാണിത്. 'ഭാവിയെ മെച്ചപ്പെട്ട സാധാരണ നിലയിലേക്ക് രൂപപ്പെടുത്തുക' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1600 ഓളം പേര്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ ചര്‍ച്ചയില്‍ 30 ലധികം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.
(Release ID: 1698127)
Visitor Counter : 162
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada