ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണം സ്ഥിരമായി കുറയുന്നു. കഴിഞ്ഞ 10 ദിവസമായി തുടർച്ചയായി പ്രതിദിന മരണസംഖ്യ 150ൽ താഴെ

വാക്സിൻ എടുത്തവരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. പ്രതിരോധ കുത്തിവെപ്പ് നൽകിയവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാംസ്ഥാനത്ത്

Posted On: 08 FEB 2021 11:06AM by PIB Thiruvananthpuram

മറ്റൊരു നിർണായക നേട്ടത്തിൽ, കഴിഞ്ഞ 10 ദിവസമായി  ഇന്ത്യയിൽ പ്രതിദിന കോവിഡ്  മരണസംഖ്യ 150ൽ താഴെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 84 മരണമാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ നിരീക്ഷണവും രോഗസാധ്യത ഉള്ളവരെ കണ്ടെത്തലും വ്യാപകമായ പരിശോധനയും ഒപ്പം ഫലപ്രദമായ ചികിത്സ പ്രോട്ടോക്കോളും ആണ് ഇന്ത്യയിൽ കോവിഡ് മരണനിരക്ക്  കുറയുന്നതിനും പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നതിനും കാരണം.

 കഴിഞ്ഞ 24 മണിക്കൂറിൽ 17 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാമൻ &ദിയു, ദാദ്ര നഗർ& ഹവേലി, അരുണാചൽപ്രദേശ്, ത്രിപുര,മിസോറം, നാഗാലാൻഡ്,ലക്ഷദ്വീപ്, ലഡാക്ക്, സിക്കിം, രാജസ്ഥാൻ, മേഘാലയ, മധ്യപ്രദേശ്,ജമ്മുകാശ്മീർ, പുതുച്ചേരി, ആന്ധ്രപ്രദേശ്, ഒഡിഷ, ആസാം എന്നിവയാണവ.

2021 ഫെബ്രുവരി 8 ന് രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം  58 ലക്ഷത്തിലധികം (58,12,362)ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 1304 സെഷനുകളിലായി 36,804 ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 1,16,487 സെഷനുകൾ നടന്നു. ഓരോ ദിവസവും വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി.

നിലവിൽ 1,48,609 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്.ഇത് ആകെ രോഗബാധിതരുടെ 1.37% മാത്രമാണ്.
 
 കഴിഞ്ഞ 24 മണിക്കൂറിൽ, രാജ്യത്ത് പുതുതായി 11,831 പേർക്ക് രോഗം സ്വീകരിച്ചപ്പോൾ  11,904 പേരാണ് രോഗ മുക്തരായത്. പുതിയ രോഗബാധിതരുടെ 81% വും 5 സംസ്ഥാനങ്ങളില്‍ ആണ്. ഇതിൽ 70 ശതമാനവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്.
 33 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രമാണ് സജീവ രോഗികളുടെ എണ്ണം .

ദേശീയ പ്രവണതയുടെ തുടർച്ചയായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്നു. കഴിഞ്ഞമാസം രോഗികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് ഉണ്ടായത് മഹാരാഷ്ട്രയിലും, ഉത്തർപ്രദേശിലും ആണ്.
 

ആകെ രോഗമുക്തരുടെ എണ്ണം 1.05 കോടി(1,05,34,505) ആയി.97.20% ആണ് രോഗ മുക്തി നിരക്ക്. പുതുതായി രോഗമുക്തരായവരുടെ 80.53%  വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5948 പേർ രോഗമുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്ട്രയില്‍ 1622 പേരും ഉത്തർപ്രദേശിൽ  670പേരും രോഗമുക്തരായി.


പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ 85.85 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ നിന്ന്. കേരളത്തിലാണ് ഏറ്റവും കൂടുതൽ -6075. മഹാരാഷ്ട്രയിൽ 2673 പേർക്കും കർണാടകയിൽ 4587 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.


കഴിഞ്ഞ 24 മണിക്കൂറിൽ 84 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 30 പേർ. കേരളത്തിൽ 19 പേർ മരിച്ചു.

 

***(Release ID: 1696214) Visitor Counter : 83