ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ (18 ദിവസം) നാല് ദശലക്ഷം പേർക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി
Posted On:
03 FEB 2021 11:38AM by PIB Thiruvananthpuram
ഏറ്റവും വേഗത്തിൽ നാല് ദശലക്ഷം പേർക് ക്കൊവിഡ് വാക്സിൻ വിതരണം ചെയ്ത രാജ്യമായി ഇന്ത്യ മാറി. 18 ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
2021 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കിയ ആദ്യ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം (1,60,057) ഗണ്യമായി കുറഞ്ഞു. ആകെ രോഗബാധിതരുടെ 1.49 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 11,039 പുതിയ കേസുകൾ കഴിഞ്ഞ ഏഴു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 14,225 പേർക്കാണ് പുതുതായി രോഗം ഭേദമായത്.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,04,62,631 ആയി ഉയർന്നു. 97.08 ആണ് നിലവിലെ രോഗമുക്തി നിരക്ക്. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. രോഗം ഭേദമായവരും ചികിത്സയിൽ കഴിയുന്നവരും തമ്മിലെ അന്തരം തുടർച്ചയായി വർദ്ധിക്കുകയാണ്. നിലവിൽ ഇത് 1,03,02,574 ആണ്.
8 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ രോഗ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയായ 1.91 ശതമാനത്തേക്കാൾ കൂടുതലാണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ് (12%). രണ്ടാം സ്ഥാനത്ത് ചത്തീസ്ഗഢ് ആണ് (7%).
2021 ഫെബ്രുവരി 3 രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരം, 41 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ (41,38,918) വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,845 സെഷനുകളിൽ ആയി 1,88,762 ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. 76,576 സെഷനുകൾ ആണ് ഇതുവരെ രാജ്യത്ത് സംഘടിപ്പിക്കപ്പെട്ടത്.
പുതുതായി രോഗമുക്തി നേടിയവരിൽ 85.62 ശതമാനവും 8 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതൽ പേർ ഇന്നലെ സുഖം പ്രാപിച്ചത് കേരളത്തിലാണ് (5747) .മഹാരാഷ്ട്രയിൽ 4011 പേർക്കും ഇന്നലെ രോഗം ഭേദമായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 83.01 ശതമാനവും ആറു സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. 5,716 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 1,927 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 110 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതിൽ 66.36 ശതമാനവും 5 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. 30 പേർ മരണമടഞ്ഞ മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഉള്ള കേരളത്തിൽ 16 പേരാണ് പുതുതായി കോവിഡ് ബാധ മൂലം മരണമടഞ്ഞത്.
|
|
|
(Release ID: 1694718)
Visitor Counter : 295
Read this release in:
Assamese
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu