ധനകാര്യ മന്ത്രാലയം

മൂലധനച്ചെലവിനായി 1,07,100 കോടി രൂപ ഉൾപ്പെടെ റെയിൽ‌വേക്ക് 1,10,055 കോടി രൂപയുടെ റെക്കോർഡ് വകയിരുത്തൽ

Posted On: 01 FEB 2021 1:49PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഫെബ്രുവരി 01, 2021

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2021-22 ലെ പൊതു ബജറ്റിൽ ഇന്ത്യൻ റെയിൽ‌വേയ്ക്ക് 1,10,055 കോടി രൂപ വകയിരുത്തി. ഇതിൽ 1,07,100 കോടി മൂലധനച്ചെലവിനാണ്. ‘ഭാവിയിൽ കാര്യക്ഷമമായ’ ഒരു റെയിൽ സംവിധാനം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ റെയിൽ‌വേ 'ദേശീയ റെയിൽ പദ്ധതി - 2030' ന് രൂപം നൽകിയിട്ടുണ്ട്.

വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (ഡി.എഫ് സി), ഈസ്റ്റേൺ ഡി.എഫ് സി എന്നിവ 2022 ജൂണിൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി അറിയിച്ചു.

ഇനിപ്പറയുന്ന സംരംഭങ്ങൾ കൂടി ധനമന്ത്രി മുന്നോട്ടു വച്ചു:

1.ഈസ്റ്റേൺ ഡി.എഫ് സി-യുടെ സോൻനഗർ - ഗോമോ വിഭാഗം 2021-22 ൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും. ഗോമോ-ഡങ്കുനി വിഭാഗവും ഇപ്രകാരം ഏറ്റെടുക്കും.

2. ഖരഗ്‌പൂർ മുതൽ വിജയവാഡ വരെയുള്ള കിഴക്ക് തീരദേശ ഇടനാഴി, ഭൂസാവൽ - ഖരഗ്‌പൂർ - ഡങ്കുനി വരെയുള്ള  കിഴക്ക്-പടിഞ്ഞാറൻ ഇടനാഴി, ഇറ്റാർസി മുതൽ വിജയവാഡ വരെയുള്ള വടക്ക്-തെക്ക് ഇടനാഴി പദ്ധതികളും ഏറ്റെടുക്കും.

3. 2023 ഡിസംബറോടെ ബ്രോഡ് ഗേജ് പാതകളുടെ 100% വൈദ്യുതീകരണം പൂർത്തിയാകും.

യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഇനിപ്പറയുന്ന നടപടികളും ശ്രീമതി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു:

1. വിനോദ സഞ്ചാര റൂട്ടുകളിൽ സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്ത വിസ്റ്റ ഡോം എൽ.എച്ച്.ബി . കോച്ചുകൾ

2. തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനം.

 
 
 

(Release ID: 1694143) Visitor Counter : 286