ധനകാര്യ മന്ത്രാലയം

'ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്ലൈൻ' പദ്ധതിക്കായി ഭരണകൂടം പ്രത്യേക ധനസമാഹരണം സജ്ജമാക്കും

Posted On: 01 FEB 2021 1:45PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 01, 2021

'ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്ലൈൻ' പദ്ധതിയുടെ ലക്ഷ്യങ്ങൾ വരുംവർഷങ്ങളിൽ സാക്ഷാത്കരിക്കുന്നതിന് വേണ്ടി കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ 2020-21 കേന്ദ്ര ബജറ്റിൽ താഴെപ്പറയുന്ന മൂന്നു നടപടികൾ പ്രഖ്യാപിച്ചു:

1) ഇൻസ്റ്റിറ്റിയൂഷണൽ സംവിധാനങ്ങളുടെ രൂപീകരണം

2) ആസ്തികളിൽ നിന്ന് വരുമാനും കണ്ടെത്തുന്നതിന് 
പ്രത്യേക പരിഗണന

3) കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ മൂലധന ചെലവുകളുടെ അനുപാതം വർദ്ധിപ്പിക്കും

6,835 പദ്ധതികളുമായി 2019 ഡിസംബറിൽ തുടക്കം കുറിച്ച ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതി നിലവിൽ 7,400 പദ്ധതികളിലേക്ക് വ്യാപിച്ചതായി ധന മന്ത്രി അറിയിച്ചു. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന മന്ത്രാലയങ്ങൾക്ക് കീഴിൽ 1.10 ലക്ഷം കോടി രൂപ ചെലവിട്ടുള്ള 217 പദ്ധതികൾ പൂർത്തീകരിച്ചതായി അവർ അറിയിച്ചു.

 



വികസന സാമ്പത്തിക സ്ഥാപനത്തിന്റെ (DFI) മൂലധന ചെലവുകൾക്കായി കേന്ദ്ര ബജറ്റിൽ 20,000 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ധന വിതരണത്തിനുള്ള  DFI സജ്ജമാക്കുന്നതിനായി ഒരു പുതിയ ബിൽ കൊണ്ടുവരുമെന്നും അവർ അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ DFI യ്ക്ക് കീഴിൽ 5 ലക്ഷം കോടി രൂപയുടെ വായ്പകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ശ്രീമതി സീതാരാമൻ അറിയിച്ചു.

ഉപയോഗയോഗ്യമല്ലാത്ത അടിസ്ഥാനസൗകര്യ ആസ്തികൾക്കായി ഒരു 'ദേശീയ മോണിട്ടൈസേഷൻ പൈപ്പ്ലൈൻ' ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കാനും നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായും ഒരു 'അസറ്റ് മോണിട്ടൈസേഷൻ ഡാഷ്ബോർഡ്' സംവിധാനം തയ്യാറാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചില പ്രധാന നടപടികൾ താഴെ കൊടുക്കുന്നു:

 
1) അന്താരാഷ്ട്ര-ആഭ്യന്തര ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകരെ ആകർഷിക്കുന്നത്തിന്റെ ഭാഗമായി

NHAI, PGCIL എന്നിവ സ്പോൺസർ ചെയ്യുന്ന ഓരോ InvIT വീതം

2) നിർദിഷ്ട ചരക്ക് ഇടനാഴികളിലെ ആസ്തികളുടെ പ്രവർത്തന-സംരക്ഷണ നടപടികൾക്കായി പണി പൂർത്തിയായ ഉടനെ റെയിൽവേ മോണിറ്റൈസ് ചെയ്യും

3)  പ്രവർത്തന-സംരക്ഷണ നടപടികൾക്കായി അടുത്ത ഘട്ട വിമാനത്താവളങ്ങൾ മോണിറ്റൈസ് ചെയ്യും

4)  'അസറ്റ് മോണിട്ടൈസേഷൻ പരിപാടിക്ക്' കീഴിൽ പരിഗണിക്കുന്ന പ്രധാന അടിസ്ഥാനസൗകര്യ അസ്തികൾ താഴെ കൊടുക്കുന്നു:

a) പ്രവർത്തന യോഗ്യമായ NHAI ടോൾ റോഡുകൾ
b) PGCIL വിതരണ ആസ്തികൾ
c) GAIL, IOCL, HPCL എന്നിവയുടെ എണ്ണ-വാതക പൈപ്പ്ലൈനുകൾ
d) റ്റിയർ 2, 3 നഗരങ്ങളിലെ AAI വിമാനത്താവളങ്ങൾ
e) മറ്റു റെയിൽവെ അടിസ്ഥാനസൗകര്യ ആസ്തികൾ
f) CPSE യുടെ സംഭരണ ആസ്തികൾ
g) കായിക മൈതാനങ്ങൾ



(Release ID: 1694111) Visitor Counter : 234