ധനകാര്യ മന്ത്രാലയം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി 15,000 സ്‌കൂളുകളുടെ ഗുണപരമായ മികവു വർധിപ്പിക്കാൻ ബജറ്റുനിർദേശം
എൻജിഒകൾ, സ്വകാര്യ സ്‌കൂളുകൾ, സംസ്ഥാനങ്ങൾ എന്നിവയുമായിച്ചേർന്നു 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കും
നിലവാരം നിർണയിക്കൽ, അക്രഡിറ്റേഷൻ, നിയന്ത്രണങ്ങൾ, സാമ്പത്തിക സഹായങ്ങൾ നൽകൽ എന്നിവയ്ക്ക് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കും.
ലഡാക്കിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കും
Posted On:
01 FEB 2021 1:43PM by PIB Thiruvananthpuram
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തുന്നവിധം 15,000 ത്തിൽപ്പരം സ്‌കൂളുകൾ ഗുണപരമായി മെച്ചപ്പെടുത്താൻ കേന്ദ്ര ബജറ്റിൽ നിർദേശം. അതതു പ്രദേശത്തെ മാതൃകാ സ്‌കൂളുകളായി ഉയർന്നുവരാൻ അവയെ പ്രാപ്തമാക്കും. ഗവൺമെന്റിതര സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്‌കൂളുകൾ, സംസ്ഥാനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്‌കൂളുകൾ ആരംഭിക്കുമെന്നും പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച് ധന, കോർപറേറ്റുകാര്യ മന്ത്രി ശ്രീമതി നിർമലാ സീതാരാമൻ വ്യക്തമാക്കി.
നിലവാര ക്രമീകരണം, അക്രഡിറ്റേഷൻ, നിയന്ത്രണം, ധനസഹായം എന്നിവയ്ക്കായി 4 പ്രത്യേക തലങ്ങളുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
''നമ്മുടെ മിക്ക നഗരങ്ങളിലും വിവിധ ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയുള്ള കോളേജുകൾ എന്നിവയുണ്ട്. ഉദാഹരണത്തിന് ഹൈദരാബാദിൽ ഇത്തരം 40 പ്രധാന സ്ഥാപനങ്ങളുണ്ട്. അത്തരം 9 നഗരങ്ങളിൽ, ഔപചാരിക ഘടനകൾ സൃഷ്ടിക്കും. അതിലൂടെ ഈ സ്ഥാപനങ്ങൾക്ക്
മികച്ച ഏകോപനവും സ്വയംഭരണവും നിലനിർത്താനാകും. ഇതിനായി ഒരു സ്ഥിരം ഗ്രാന്റ് നീക്കിവയ്ക്കും'. ധനമന്ത്രി പറഞ്ഞു.
ലഡാക്കിൽ ഉന്നതവിദ്യാഭ്യാസത്തിനായി ലേയിൽ ഒരു കേന്ദ്ര സർവകലാശാല സ്ഥാപിക്കുമെന്നും അവർ വ്യക്തമാക്കി.
****
(Release ID: 1694023)
Visitor Counter : 253
Read this release in:
Punjabi
,
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Odia
,
Tamil
,
Telugu
,
Kannada