ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.
രാജ്യത്ത് ചികിത്സയിലുള്ളത് 1.68 ലക്ഷം പേർ.
37 ലക്ഷത്തിലധികം ഗുണഭോക്താക്കൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു.
Posted On:
31 JAN 2021 12:25PM by PIB Thiruvananthpuram
ഇന്ത്യയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. നിലവിൽ 1.68 ലക്ഷം (1,68,784)പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.ഇത് ആകെ രോഗബാധിതരുടെ 1.57% മാത്രമാണ്.

31 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രം രോഗികൾ. ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ നാലുപേർക്കും ദാമൻ &ദിയു, ദാദ്ര &നഗർഹവേലി എന്നിവിടങ്ങളിൽ ആറു പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.

ആകെ ചികിത്സയിൽ ഉള്ളവരുടെ 79.69% വും അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. ചികിത്സയിലുള്ളവരുടെ ഭൂരിഭാഗവും(69.41%) കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതൽ. രാജ്യത്ത് പുതുതായി 13,965 പേരാണ് രോഗ മുക്തരായത്.13,052 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ആകെ രോഗമുക്തരുടെ എണ്ണം 1.04 കോടി (1,04,23,125) ആയി ഉയർന്നു. 96.99%ആണ് രോഗമുക്തി നിരക്ക്.
2021 ജനുവരി 31 രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം 37.44ലക്ഷം (37,44,334)ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 5275 സെഷനുകളിലായി 2,44,307 ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 68,962 സെഷനുകൾ നടന്നു. ഓരോ ദിവസവും വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി. രാജ്യത്ത് നൽകിയ വാക്സിൻ ഡോസ്കളുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. (29.1.21 ).


വാക്സിൻ സ്വീകരിച്ചവരിൽ 63.34% വും 8 സംസ്ഥാനങ്ങളിൽ നിന്ന്. ഉത്തർപ്രദേശ് ഒന്നാംസ്ഥാനത്തും രാജസ്ഥാൻ, കർണാടക എന്നിവ തൊട്ടുപിന്നിലുമുണ്ട്.

പുതുതായി രോഗമുക്തരായവരുടെ 85.72% വും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 7032 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ.
മഹാരാഷ്ട്രയില്‍ 1,535 പേരും കർണാടകയിൽ 547 പേരും രോഗ മുക്തരായി.

പുതിയ രോഗബാധിതരുടെ 83.72%വും 7 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 6,282പേര്‍. മഹാരാഷ്ട്രയിൽ 2,630 പേര്‍ക്കും തമിഴ്നാട്ടിൽ 505 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 74.02% വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 42 പേർ. കേരളത്തിൽ 18 പേരും പശ്ചിമബംഗാൾ, ചത്തീസ്ഗഢ് എന്നിവിടങ്ങളിൽ 9 പേർ വീതവും മരിച്ചു.

***
(Release ID: 1693712)