ധനകാര്യ മന്ത്രാലയം

ഗ്രാമീണമേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ധനസഹായമായി 12,351 കോടി രൂപ അനുവദിച്ചു. കേരളത്തിന്‌ 1221 കോടി.

Posted On: 27 JAN 2021 1:16PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, 2021 ജനുവരി 27

 

 ഗ്രാമീണമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനായി രാജ്യത്തെ 18 സംസ്ഥാനങ്ങൾക്ക് 12,351.5 കോടി രൂപ ധന മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ വകുപ്പ് അനുവദിച്ചു. ഇതിൽ കേരളത്തിന്‌ 1221 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

 

 

 2020- 21 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്ത അടിസ്ഥാന ധനസഹായത്തിന്റെ രണ്ടാംഗഡു ആണ് ഇത്.  

 

പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരം വിതരണം ചെയ്യുന്ന ധനസഹായം ആദ്യഗഡുവിന്റെ ധനവിനയോഗപത്രം( യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്) സമർപ്പിച്ച 18 സംസ്ഥാനങ്ങൾക്കാണ് ലഭ്യമാക്കിയിട്ടുള്ളത് 

 

 

 സാമൂഹിക ആസ്തി രൂപീകരണവും, ഗ്രാമീണമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 

 സാമ്പത്തിക പ്രവർത്തനക്ഷമത വർദ്ധിപ്പിക്കലും ലക്ഷ്യമിട്ടുള്ള 

 പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശിപാർശകൾക്ക് അനുസൃതമായാണ്

 സാമ്പത്തികസഹായം നൽകുന്നത്

 

 

 കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം കൈപ്പറ്റി 10 ദിവസത്തിനുള്ളിൽ സംസ്ഥാന ഭരണകൂടങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾക്ക് പണം കൈ മാറേണ്ടതാണ്. 10 ദിവസത്തിൽ അധികം സമയം ആവശ്യമായി വരുന്ന സംസ്ഥാന ഭരണകൂടങ്ങൾ പലിശ കൂടി ചേർത്ത് വേണം ധനസഹായം വിതരണം ചെയ്യാൻ . 

 

 2020 -21 കാലയളവിൽ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ l തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്ത ധനസഹായം

 

 (തുക കോടിയിൽ)(Release ID: 1692649) Visitor Counter : 182