ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.


രാജ്യത്ത് ചികിത്സയിലുള്ളവരുടെ 65 ശതമാനവും രണ്ട് സംസ്ഥാനങ്ങളിൽ നിന്ന്.

എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയായ 131 കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി .

Posted On: 25 JAN 2021 10:54AM by PIB Thiruvananthpuram

ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.1.84 ലക്ഷം (1,84,182)പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.73% മാത്രമാണ്.

 നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ഭൂരിഭാഗവും രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. ആകെ ചികിത്സയിൽ ഉള്ളവരുടെ 64.71% കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന്.

 ആകെ രോഗികളുടെ 39.7% കേരളത്തിലും, 25% മഹാരാഷ്ട്രയിലും ആണ്.

 

 

 കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 13,298 പേരാണ് രോഗ മുക്തരായത്.13,203 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.

 

 കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക്ആയ 131 ആണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.

 ഇന്ത്യയിൽ 19,23,37,117 കോവിഡ് പരിശോധനകൾ ഇതുവരെ നടത്തി.

 21 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ ദശലക്ഷം പേരിലെ പരിശോധന ദേശീയ ശരാശരിയേക്കാൾ കൂടുതൽ.

 15 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ ദശലക്ഷം പേരിലെ പരിശോധന ദേശീയ ശരാശരിയേക്കാൾ താഴെ

 

 ആകെ രോഗമുക്തരുടെ  എണ്ണം 1.03 കോടി (1,03,30,084) ആയി ഉയർന്നു. 96.83%ആണ് രോഗമുക്തി നിരക്ക്. ചികിത്സയിൽ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും  എണ്ണം തമ്മിലുള്ള അന്തരം വർധിച്ച് 1,01,45,902 ആയി.

2021 ജനുവരി 25 രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം  16,15,504 ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 694 സെഷനുകളിലായി 33,303പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 28,614 സെഷനുകൾ നടന്നു. 

പുതുതായി രോഗമുക്തരായവരുടെ 79.12%  വും 9 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,173 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ.

 മഹാരാഷ്ട്രയില്‍ 1,743 പേരും ഗുജറാത്തിൽ 704 പേരും രോഗ മുക്തരായി.

 

പുതിയ രോഗബാധിതരുടെ 81.26%വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 6,036പേര്‍. മഹാരാഷ്ട്രയിൽ 2,752 പേര്‍ക്കും കർണാടകത്തിൽ 573 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 80.15% വും എട്ട് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 

 

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 45 പേർ. കേരളത്തിൽ 20 പേരും ഡൽഹിയിൽ 9 പേരും മരിച്ചു.

 

***

 

 



(Release ID: 1692220) Visitor Counter : 214