ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞു, ഇന്ന് 1.85 ലക്ഷമായി.
28 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 5000ൽ താഴെ രോഗികൾ.
28 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതൽ.
14 ലക്ഷത്തോളം പേർ കൊവിഡ്19 വാക്സിൻ സ്വീകരിച്ചു.
प्रविष्टि तिथि:
23 JAN 2021 11:33AM by PIB Thiruvananthpuram
ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.1.85 ലക്ഷം (1,85,662)പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.74 % മാത്രമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 17,130 പേരാണ് രോഗ മുക്തരായത്.14,256 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.
28 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രം രോഗികൾ.
ആകെ രോഗമുക്തരുടെ എണ്ണം 1,03,00,838 ആയി ഉയർന്നു. 96.82%ആണ് രോഗമുക്തി നിരക്ക്. ചികിത്സയിൽ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം വർധിച്ച് 1,01,15,176 ആയി.
28 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതൽ.
2021 ജനുവരി 23 രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം 14 ലക്ഷത്തോളം(13,90,592) ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 6,241 സെഷനുകളിലായി 3,47,058 പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 24,408സെഷനുകൾ നടന്നു.
പുതുതായി രോഗമുക്തരായവരുടെ 84.30% വും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 6,108 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ.
മഹാരാഷ്ട്രയില്‍ 3,419 പേരും കർണാടകയിൽ 890 പേരും രോഗ മുക്തരായി.
പുതിയ രോഗബാധിതരുടെ 79.99%വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 6,753 പേര്‍. മഹാരാഷ്ട്രയിൽ 2,779 പേര്‍ക്കും തമിഴ്നാട്ടിൽ 574 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 75.66% വും എട്ട് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 50 പേർ. കേരളത്തിൽ 19 പേർ മരിച്ചു.
***
(रिलीज़ आईडी: 1691532)
आगंतुक पटल : 226
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu