പ്രധാനമന്ത്രിയുടെ ഓഫീസ്‌

നേതാജി സുഭാഷ് ചന്ദ്ര ബോസ് രാജ്യത്തിന് നൽകിയ സംഭാവനയ്ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും ഹരിപുരയിലെ നാളത്തെ പരിപാടി: പ്രധാനമന്ത്രി

ജയന്തി ദിനത്തലേന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 22 JAN 2021 5:39PM by PIB Thiruvananthpuram

 “ മഹാനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ഇന്ത്യയുടെ 'പരാക്രം ദിവസ്' ആയി നാളെ ആഘോഷിക്കും. രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ഗുജറാത്തിലെ ഹരിപുരയിൽ ഒരു പ്രത്യേക പരിപാടി നടക്കുന്നു. ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ചേരുക.

നേതാജി സുഭാഷ് ചന്ദ്രബോസുമായി ഹരിപുരയ്ക്ക് പ്രത്യേക ബന്ധമുണ്ട്. 1938 ലെ ചരിത്രപരമായ ഹരിപുര സെഷനിലാണ് നേതാജി ബോസ് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. നേതാജി ബോസ് നമ്മുടെ രാജ്യത്തിന് നൽകിയ സംഭാവനയ്ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും നാളത്തെ ഹരിപുരയിലെ പ്രോഗ്രാം.

നേതാജി ബോസിന്റെ ജയന്തിയുടെ തലേദിവസം, എന്റെ മനസ്സ് 2009 ജനുവരി 23 ലേക്ക് പോകുന്നു- ഹരിപുരയിൽ നിന്ന് ഞങ്ങൾ ഇ-ഗ്രാം വിശ്വാഗ്രാം പദ്ധതി ആരംഭിച്ച ദിവസം. ഈ സംരംഭം ഗുജറാത്തിന്റെ ഐടി അടിസ്ഥാനസൗകര്യങ്ങളിൽ  വിപ്ലവം സൃഷ്ടിക്കുകയും സാങ്കേതികവിദ്യയുടെ ഫലങ്ങൾ സംസ്ഥാനത്തിന്റെ വിദൂരഭാഗങ്ങളിലുള്ള  ദരിദ്രരിലേക്കു  എത്തിക്കുകയും ചെയ്തു.

1938 ൽ നേതാജി ബോസ് ഘോഷയാത്ര നടത്തിയ അതേ റോഡിൽ കൂടി തന്നെ വിശാലമായ ഘോഷയാത്രയിലൂടെ എന്നെ കൊണ്ടുപോയ ഹരിപുരയിലെ ജനങ്ങളുടെ വാത്സല്യം എനിക്ക് ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ ഘോഷയാത്രയിൽ 51 കാളകൾ വരച്ച അലങ്കരിച്ച രഥവും ഉൾപ്പെട്ടിരുന്നു . നേതാജി ഹരിപുരയിൽ താമസിച്ച സ്ഥലവും ഞാൻ അന്ന് സന്ദർശിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ് അഭിമാനിക്കുമായിരുന്ന ഒരു ഇന്ത്യ കെട്ടിപ്പെടുത്തുവാനായി അദ്ദേഹത്തിന്റെ ചിന്തകളും  ആശയങ്ങളും നമ്മെ  പ്രചോദിപ്പിക്കട്ടെ… ശക്തവും ആത്മവിശ്വാസവും സ്വാശ്രയവുമായ ഒരു ഇന്ത്യ, മനുഷ്യകേന്ദ്രീകൃത സമീപനത്തിലൂടെ  വരുംവർഷങ്ങളിൽ മെച്ചപ്പെട്ട ലോകത്തിനായി സംഭാവന ചെയ്യുന്ന ഇന്ത്യ ”  എന്ന് ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി കുറിച്ചു



(Release ID: 1691285) Visitor Counter : 1196