ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വാക്സിൻ സ്വീകരണത്തിലെ താൽപര്യക്കുറവും അബദ്ധ പ്രചാരണങ്ങളും തടയുന്നതിന്റെ ഭാഗമായുള്ള IEC പ്രചാരണത്തിന് ഡോക്ടർ ഹർഷവർദ്ധൻ തുടക്കംകുറിച്ചു
Posted On:
21 JAN 2021 2:10PM by PIB Thiruvananthpuram
രാജ്യത്തെ ചില വിഭാഗം ജനങ്ങൾക്കിടയിൽ വാക്സിൻ സ്വീകരണത്തിൽ താൽപര്യക്കുറവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള IEC പോസ്റ്ററുകൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ പ്രകാശനം ചെയ്തു. മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബേ, നിതി ആയോഗ് അംഗം( ആരോഗ്യം) ഡോക്ടർ വികെ പോൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
കോവിഡ് 19 ന് എതിരായ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ജനുവരി 16 നു ആണ് രാജ്യത്ത് തുടക്കം കുറിച്ചത്
2021 ജനുവരി 21 രാവിലെ 7 മണി വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ 800000 ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു
ആരോഗ്യ മന്ത്രാലയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, മൈGoV വെബ്സൈറ്റ് തുടങ്ങിയ ആധികാരിക കേന്ദ്രങ്ങളിൽനിന്നും ശരിയായ വിവരങ്ങൾ തിരഞ്ഞെടുക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു
***
(Release ID: 1691118)
Visitor Counter : 216