പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജോ ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 JAN 2021 10:42PM by PIB Thiruvananthpuram

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശ്രീ ജോ ബൈഡനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു .

" അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശ്രീ ജോ ബൈഡന് എന്റെ ഹാർദമായ അഭിനന്ദനങ്ങൾ . ഇന്ത്യ- യു എസ് തന്ത്രപരമായ പങ്കാളിത്തം ശക്‌തിപ്പെടുത്തുന്നതിന് അദ്ദേഹവും ഒത്തു പ്രവർത്തിക്കാൻ ഞാൻ ഉറ്റു നോക്കുന്നു . ആഗോള സമാധാനവും സുരക്ഷയും ശക്‌തിപ്പെടുത്തുന്നതിനും പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനും നാം ഒരുമിച്ച് നിൽക്കെ അമേരിക്കയെ വിജയകരമായി നയിക്കാൻ അദ്ദേഹത്തിന് ഞാൻ എല്ലാ ആശംസകളും നേരുന്നു .

പൊതുവായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ-അമേരിക്ക പങ്കാളിത്തം. നമുക്കിടയിൽ കരുത്തുറ്റ ബഹുമുഖ കാര്യപരിപാടിയും വളർന്നു വരുന്ന സാമ്പത്തിക ഇടപാടുകളും  ജനതകൾ തമ്മിലുള്ള ഊർജസ്വലമായ ബന്ധങ്ങളും ഉണ്ട്. ഇന്ത്യ- യു എസ്  പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രസിഡൻറ് ജോ ബൈഡനുമൊത്തു പ്രവർത്തിക്കാൻ ഞാൻ ഉറ്റു നോക്കുന്നു "  ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.

 

***

 



(Release ID: 1690805) Visitor Counter : 134