മാനവവിഭവശേഷി വികസന മന്ത്രാലയം

2021 ലും ജെഇഇ, നീറ്റ്  സിലബസുകൾ  മാറ്റമില്ലാതെ തുടരും

Posted On: 19 JAN 2021 12:44PM by PIB Thiruvananthpuramജെഇഇ, നീറ്റ് എന്നിവയുടെ സിലബസുകൾ 2021 ലും മാറ്റമില്ലാതെ തുടരും. എങ്കിലും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം വിദ്യാർഥികൾക്ക് ജെഇഇ, നീറ്റ് പരീക്ഷകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ഓപ്ഷനുകൾ ഉണ്ടായിരിക്കും.

ജെ‌ഇഇ (മെയിൻ 2021)  സിലബസ് കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ തുടരും. ആകെ 90 ചോദ്യങ്ങളിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 30 ചോദ്യങ്ങൾ വീതം) 75 ചോദ്യങ്ങൾക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 25 ചോദ്യങ്ങൾ വീതം) ഉത്തരം നൽകാൻ വിദ്യാർത്ഥികൾക്ക് ചോയ്‌സ്‌ നൽകും.  2020 ൽ  ജെഇഇ (മെയിൻ)ന്‌ 75 ചോദ്യങ്ങളുണ്ടായിരുന്നു, അവയ്‌ക്കെല്ലാം  ഉത്തരം നൽകണം (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ 25 ചോദ്യങ്ങൾ വീതം).
നീറ്റ് (യുജി) 2021 ന്റെ കൃത്യമായ ഘടന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രാജ്യമെമ്പാടുമുള്ള ചില ബോർഡുകൾ സിലബസ് കുറയ്ക്കുന്നതിനാൽ നീറ്റ് (യുജി) 2021 ക്വസ്‌റ്റ്യൻ പേപ്പറുകളിൽ ജെഇഇ (മെയിൻ) മാതൃകയിലുള്ളതുപോലെ ഓപ്ഷൻ ഉണ്ടായിരിക്കും  (Release ID: 1689990) Visitor Counter : 25