പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയെ സ്വാശ്രയമാക്കുന്നതില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു: പ്രധാനമന്ത്രി മോദി

Posted On: 16 JAN 2021 9:10PM by PIB Thiruvananthpuram

കൊറോണാ പ്രതിസന്ധി സമയത്ത് ആത്മനിര്‍ഭര്‍ഭാരതിന് വേണ്ടി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ അന്താരാഷ്ട്ര ഉച്ചകോടി; 'പ്രാരംഭി'നെ വിഡിമയാ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.


സ്റ്റാര്‍ട്ട് അപ്പുകളില്‍ 45%വും ടയര്‍ 2 ടയര്‍ 3 നഗരങ്ങളിലാണെന്നും അവിടെ അവര്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുകയാണെന്നും ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക സാദ്ധ്യകളുടെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുകയും അവയെ അടവച്ച് വിരിയിക്കുകയും രാജ്യത്തെ എണ്‍പത് ശതമാനം ജില്ലകളും ഇന്ന് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ മിഷന്റെ ഭാഗവുമാണ്. ജനങ്ങള്‍ക്ക് അവരുടെ ഭക്ഷണത്തെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാകുന്നതോടെ ഭക്ഷ്യ, കാര്‍ഷികമേഖലകളില്‍ പുതിയ സാദ്ധ്യതകളുണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന മൂലധനത്തോടെ അഗ്രി ഇന്‍ഫ്രാ ഫണ്ട് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ഈ മേഖലകളിലെ വളര്‍ച്ചയ്ക്ക് പ്രത്യേക ശ്രദ്ധചെലുത്തുകയുമാണ്. ഇത്തരം പുതിയ വേദികളിലൂടെ സ്റ്റാര്‍ട്ട് അപ്പുകള്‍ കര്‍ഷകരുമായി യോജിച്ചുകൊണ്ട് കൃഷിയിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ മികച്ച അനായാസതയോടെയും ഗുണനിലവാരത്തോടെയും മേശകളില്‍ എത്തിക്കുന്നതിന് സ്റ്റാര്‍ട്ട് അപ്പുകള്‍ വിശേഷ പങ്കുവഹിക്കുന്നുണ്ട്.


കൊറോണ പ്രതിസന്ധികാലത്ത് ആത്മനിര്‍ഭര്‍ഭാരതിന് വേണ്ടിയുള്ള അവരുടെ സംഭാവനകളില്‍ പ്രധാനമന്ത്രി അടിവരയിട്ടു. സാനിറ്റൈസറുകള്‍, പി.പി.ഇ കിറ്റുകള്‍ എന്നിവയുടെ ലഭ്യതയ്ക്കും ഇവയുമായി ബന്ധപ്പെട്ടവയുടെ വിതരണശൃംഖല ഉറപ്പാക്കാനും സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു. നിത്യോപയോഗ സാധനങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ വാതില്‍പ്പടി വിതരണം, മുന്‍നിര പണിക്കാരുടെ യാത്ര, ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ തുടങ്ങിയ പ്രാദേശിക ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ അവര്‍ മികച്ച പങ്കുവഹിച്ചു. പ്രതികൂല അവസ്ഥയിലുംഅവസരങ്ങള്‍ കണ്ടെത്തിയതിലും ദുരന്തസമയത്ത് ആത്മവിശ്വാസം അവര്‍ ഉള്‍ച്ചേര്‍ത്ത രീതിയിലും പ്രധാനമന്ത്രി സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ചു.

 

***


(Release ID: 1689297) Visitor Counter : 110