പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെയും സൂറത്ത് മെട്രോ റെയില്‍ പദ്ധതിയുടെയും ഭൂമി പൂജ ജനുവരി 18ന് പ്രധാനമന്ത്രി നടത്തും

Posted On: 16 JAN 2021 8:22PM by PIB Thiruvananthpuram

അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെയും സൂറത്ത് മെട്രോറെയില്‍ പദ്ധതിയുടെയൂം ഭൂമി പൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനുവരി 18 രാവിലെ 10.30 വിഡിയോ കോണ്‍ഫറന്‍സിംഗിലുടെ നടത്തും. ഗുജറാത്ത ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി കേന്ദ്ര ഭവന നഗരകാര്യമന്ത്രി എന്നിവര്‍ ആ അവസരത്തില്‍ സന്നിഹിതരായിരിക്കും. ഈ നഗരങ്ങളില്‍ പരിസ്ഥിതി സൗഹൃദ 'ബൃഹദ് വേഗത ഗതാഗത സൗകര്യ' മെട്രോറെയില്‍ പദ്ധതികള്‍ ലഭ്യമാക്കും.

അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതി രണ്ടാംഘട്ടത്തെക്കുറിച്ച്
രണ്ടു ഇടനാഴികളോടെ 28.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് അഹമ്മദാബാദ് മെട്രോറെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടം. 22.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാമത്തെ ഇടനാഴി മൊറട്ടേറ സ്‌റ്റേഡിയം മുതല്‍ മഹാത്മാ മന്ദിര്‍ വരെയാണ്. ജി.എന്‍.എല്‍.യു മുതല്‍ ഗിഫ്റ്റ് സിറ്റി വരെയുള്ള 5.4 കിലോമീറ്റര്‍ ദൂരം വരുന്നതാണ് രണ്ടാമത്തെ ഇടനാഴി. രണ്ടാംഘട്ടം പൂര്‍ത്തിയാക്കുന്നതിനുള്ള മൊത്തം ചെലവ് 5,384 കോടി രൂപയുമാണ്.

സൂറത്ത് മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ച്
രണ്ടു ഇടനാഴികള്‍ ഉള്‍പ്പെട്ട 40.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് സൂറത്ത് മെട്രോറെയില്‍ പദ്ധതി. സാര്‍ത്ഥന മുതല്‍ ഡ്രിം സിറ്റിവരെ വരുന്ന 21.61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഒന്നാമത്തെ ഇടനാഴി. ബേസന്‍ മുതല്‍ സാരോളി വരെയുള്ള 18.74 കിലോമീറ്റര്‍ നീളമുള്ളതാണ് രണ്ടാമത്തെ ഇടനാഴി. പദ്ധതി പൂര്‍ണ്ണമായി പൂര്‍ത്തിയാക്കുന്നതിന് 12,020 കോടി രൂപയാണ് ചെലവ് വരിക.  

 

***(Release ID: 1689296) Visitor Counter : 52