ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-10 പ്രതിരോധ മരുന്ന് പുറത്തിറക്കല്‍

ദേശീയതലത്തില്‍ പ്രതിരോധ മരുന്ന് വിതരണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഡോ: ഹര്‍ഷവര്‍ദ്ധന്‍ വിലയിരുത്തി; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ  പ്രത്യേക  കോവിഡ് നിയന്ത്രണ മുറി സന്ദര്‍ശിച്ചു

കോവിഡ്-19 പ്രതിരോധമരുന്നുമായി ബന്ധപ്പെട്ട് പരക്കുന്ന കെട്ടുകഥകള്‍ കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞു; രാജ്യത്തിന്റെ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രതിരോധ മരുന്നുകളുടെ ഫലപ്രാപ്തി ഉറപ്പുനല്‍കി

प्रविष्टि तिथि: 15 JAN 2021 5:23PM by PIB Thiruvananthpuram
 
നാളെ ദേശവ്യാപകമായി ആരംഭിക്കുന്ന കോവിഡ്-19 പ്രതിരോധ മരുന്ന് വിതരണത്തിനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്‍ അവലോകനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ വളപ്പിലെ നിര്‍മ്മല്‍ ഭവനില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക കോവിഡ് നിയന്ത്രണ മുറി കേന്ദ്ര മന്ത്രി സന്ദര്‍ശിച്ചു.
നാളെ 2021 ജനുവരി 16ന്  രാവിലെ 10.30ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ദേശവ്യാപകമായ കോവിഡ്-19 പ്രതിരോധമരുന്ന് വിതരണത്തിന്റെ ആദ്യഘട്ടത്തിന് ഫ്‌ളാഗ്ഓഫ് ചെയ്യും. ഈ ഉദ്യമവുമായി  ബന്ധിപ്പിച്ചിട്ടുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അങ്ങോളമിങ്ങോളമുള്ള മൊത്തം 3006 സെഷന്‍ സൈറ്റുകളും ചേര്‍ന്ന് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ഈ പ്രതിരോധ മരുന്ന് പരിപാടി ഉള്‍ക്കൊള്ളും. ഓരോ സെഷന്‍ സൈറ്റുകളിലും ഏകദേശം 100 ഗുണഭോക്താക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കും. മുന്‍ഗണനാവിഭാഗങ്ങളെ കണ്ടെത്തി ഘട്ടം ഘട്ടമായ രീതിയിലാണ് പ്രതിരോധകുത്തിവയ്പ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഐ.സി.ഡി.എസ് (സംയുക്ത ശിശുവികസന സേവനം) പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഗവണ്‍ന്റെ് സ്വകാര്യമേഖലയിലുള്ള ആരോഗ്യ സുരക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ഘട്ടത്തില്‍ പ്രതിരോധകുത്തിവയ്പ് ലഭിക്കും.
കോവിഡ് നിയന്ത്രണ മുറി സന്ദര്‍ശിച്ച ഡോ: ഹര്‍ഷവര്‍ദ്ധന്‍ രാജ്യത്ത് കോവിഡ്-10 പ്രതിരോധ കുത്തിവയ്പ് പരിപാടിക്ക് ഉപയോഗിക്കുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വികസിപ്പിച്ച ഓണ്‍ലൈന്‍ വേദിയായ കോവിന്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഓരോ വശവും വളരെ സൂക്ഷ്മമായി പരിശോധിച്ചു. പ്രതിരോധ മരുന്നുകളുടെ സ്‌റ്റോക്കുകള്‍, സംഭരണ താപനില, കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന് വേണ്ട ഗുണഭോക്താക്കളുടെ വ്യക്തിഗത ട്രാക്കിംഗുകളുടെ തല്‍സമയ വിവരങ്ങള്‍ക്ക് ഇത് സൗകര്യമൊരുക്കും. പ്രതിരോധകുത്തിവയ്പ് ഘട്ടങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ദേശീയ, സംസ്ഥാന, ജില്ലാതലത്തില്‍ പ്രോഗ്രാം മാനേജര്‍മാരെ ഈ ഡിജിറ്റല്‍ വേദി സഹായിക്കും. ഗുണഭോക്തൃപരിധി, ഒഴിഞ്ഞുപോകുന്ന ഗുണഭോക്താക്കള്‍, കാര്യനിര്‍വഹണത്തിന് തീരുമാനിച്ചിട്ടുള്ള ഘട്ടങ്ങളും അതിന് പകരമായി കാര്യനിര്‍വഹണഘട്ടം നടന്നതും പ്രതിരോധ മരുന്ന് ഉപയോഗിച്ചതിന്റെയൊക്കെ ഗതി കണ്ടുപിടിക്കുന്നതിന് ഇത് അവരെ സഹായിക്കും.
ലിംഗം, വയസ്, സഹരോഗാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ കാണുന്നതിനും തരംതിരിക്കുന്നതിനും ദേശീയ-സംസ്ഥാന ഭരണാധികാരികളെ ഈ വേദി സഹായിക്കും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പ്രതിരോധകുത്തിവയ്പ്പുമായി ബന്ധപ്പെട്ട സഹവിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിരോധകുത്തിവയ്പ്പിന് ശേഷമുള്ള (എ.ഇ.എഫ്.ഐ) പ്രതികൂല സംഭവങ്ങളും അവര്‍ക്ക് കാണാന്‍ കഴിയും. പിന്‍കോഡ് അറിയിച്ചുകൊണ്ടും പ്രദേശവും ഗ്രാമങ്ങളും കൃത്യമായി വ്യക്തമാക്കികൊണ്ടും തുടര്‍ന്ന് പ്രതിരോധകുത്തിവയ്പ്പുകാരെ ചുമതലപ്പെടുത്തികൊണ്ടും ജില്ലാ ഭരണാധികാരികള്‍ക്ക് ഏത് പ്രദേശത്തുപോലും അധിക കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ പരിഷ്‌ക്കരണവും ഏറ്റവും ആധുനികമായ കോവിന്‍ വേദി ഉപയോഗിക്കുന്നതിലൂടെ ലഭിച്ച പാഠങ്ങളും ഇന്ത്യയുടെ സാര്‍വത്രിക പ്രതിരോധ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ഡോ: ഹര്‍ഷവര്‍ദ്ധന്‍ നിര്‍ദ്ദേശിച്ചു.
മുന്‍ഗണനാതേര വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ പേജുകള്‍ കോവിന്നില്‍ കേന്ദ്ര മന്ത്രി അവലോകനം ചെയ്തു. ഗുണഭോക്താക്കളുമായി സോഫ്റ്റ്‌വെയറിനെ ജനകീയവല്‍ക്കരിക്കുന്നത് രജിസ്‌ട്രേഷന് അധികാരപ്പെടുത്തിയിട്ടുള്ള മറ്റ് രേഖകള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കോവിഡ്-19 വിവരങ്ങള്‍ ജില്ലാതലത്തില്‍ നിരീക്ഷിക്കുകയെന്ന ബൃഹത്തായ അഭ്യാസവുമായി സമര്‍പ്പിത കോവിഡ് നിയന്ത്രണ മുറി ഉള്‍പ്പെട്ടിട്ടുണ്ട് അതോടൊപ്പം തന്നെ മഹാമാരിയുടെ സ്ഥിതിയെക്കുറിച്ച് വിലയിരുത്തുന്നതിനും ഇടപെടുന്നതിനും വേണ്ട വിവരവിശകലനവും നടത്തുന്നുണ്ട്. കഴിഞ്ഞ നിരവധി മാസങ്ങളായി ഈ സമര്‍പ്പിത നിയന്ത്രിതമുറിയിലൂടെ രോഗ മരണനിരക്ക്, രോബധിത നിരക്ക്, മരണനിരക്ക് അതുപോലെ തുടര്‍ച്ചായി പരിണമിക്കുന്ന നിയന്ത്രണ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള മറ്റ് മാനദണ്ഡങ്ങള്‍ എന്നിവ വളരെ അടുത്ത് ഗവണ്‍മെന്റിന് നിരീക്ഷിക്കാന്‍ കഴിയുന്നുണ്ട്. അവരുടെ പ്രതിരോധ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള തന്ത്രങ്ങള്‍ പിന്തുടരാനും റെക്കാര്‍ഡ് ചെയ്യാനും അവയെ ഇന്ത്യയുടെ സുപ്രധാന പഠനങ്ങളാക്കി മാറ്റുന്നതിനും ഈ കണ്‍ട്രോള്‍ റൂം സഹായിക്കുന്നുണ്ട്.
കോവിഡ്-19 പ്രതിരോധ മരുന്നിനെതിരായി ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതും തെറ്റായവിവരങ്ങള്‍ സംഘടിതമായി പ്രചരിപ്പിക്കുന്നതും വളരെ അടുത്ത് നിരീക്ഷിക്കുന്നതിനുള്ള 'കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂമി'ന്റെ പ്രവര്‍ത്തനവും കേന്ദ്ര മന്ത്രി അവലോകനം ചെയ്തു. തെറ്റായവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷിപ്തതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിതമായി നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ എല്ലാ ശക്തിയോടെയും രംഗത്തുവരാന്‍ ഭരണസംവിധാനത്തോട് അദ്ദേഹം ഉപദേശിച്ചു.
കോവിഡ്-19നെതിരെ തങ്ങളുടെ ജനതയ്ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കാനുള്ള ഇന്ത്യയുടെ പ്രയത്‌നമായിരിക്കും ലോകത്തെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പ് പ്രവര്‍ത്തനം. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ച കോവിഷീല്‍ഡും കോവാക്‌സിനും സുരക്ഷിതത്വവും രോഗപ്രതിരോധ (ഇമ്മ്യൂണോജനിസിറ്റി) റെക്കാര്‍ഡുകളും തെളിയിക്കുകയും മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും സുപ്രധാനമായ ഉപകരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.

(रिलीज़ आईडी: 1689008) आगंतुक पटल : 245
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada