ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ 7 ദിവസമായി ഇന്ത്യയിൽ പ്രതിദിനം 20,000 ത്തിൽ താഴെ മാത്രം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു

Posted On: 14 JAN 2021 10:44AM by PIB Thiruvananthpuram

കഴിഞ്ഞ 7 ദിവസമായി ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ 20000 ത്തിൽ താഴെ മാത്രം രേഖപ്പെടുത്തുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,946 പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. അതേ സമയം  17,652 പേർ രോഗമുക്‌തരായി.പ്രതിദിനമരണം നിരന്തരം കുറയുന്നു. കഴിഞ്ഞ 20 ദിവസമായി പ്രതിദിനം 300 ൽ താഴെ മരണം മാത്രമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ഇന്ത്യയിലെ മരണനിരക്ക് ഇന്ന് 1.44% ആണ്. രാജ്യത്ത്‌ ആകെ  രോഗ ബാധിതരുടെ എണ്ണം 2,13,603 ആണ്.


ഇന്ത്യയിൽ ആകെ രോഗമുക്‌തർ ഇന്ന് 10,146,763 ആയി. രോഗമുക്‌തിനിരക്ക്‌ 96.52 ശതമാനമായി ഉയർന്നിട്ടുണ്ട്‌. രോഗമുക്‌തരായവരിൽ 82.67 ശതമാനം 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കേന്ദ്രീകരിച്ചിരിക്കുന്നു. രോഗമുക്‌തരായ  5,158 പേരുമായി കേരളത്തിൽ കൂടിയ പ്രതിദിന രോഗമുക്‌തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,009 പേർ മഹാരാഷ്ട്രയിലും 930 പേർ ഛത്തീസ്ഗഡിലും രോഗമുക്‌തരായി.പുതിയ രോഗികളിൽ 76.45 ശതമാനം ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്‌. 6,004 രോഗികളുമായി ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ  റിപ്പോർട്ട് ചെയ്‌തത് കേരളത്തിലാണ്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 3,556 ഉം, 746 ഉം പേർ രോഗബാധിതരായി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 198 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 75.76 ശതമാനം ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ആണ്. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ് (70). കേരളത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം 26 ഉം 18 ഉം പേർ മരിച്ചു.

രാജ്യം 2021 ജനുവരി 16 മുതൽ  ബൃഹത്തായ കോവിഡ്‌-19 വാക്സിനേഷൻ ദൗത്യത്തിനായി ഒരുങ്ങുകയാണ്‌.ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിന്റെ അനുപാതത്തിൽ 1.65 കോടി ഡോസ് കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ

 

***(Release ID: 1688565) Visitor Counter : 86