പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ഭാരതത്തെ അതിന്റെ യഥാർത്ഥ സ്വഭാവ സവിശേഷതകളിലേക്ക് കൊറോണാ തിരികെ എത്തിച്ചതായി കേന്ദ്ര സഹമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ്

Posted On: 09 JAN 2021 3:20PM by PIB Thiruvananthpuram

 

 

ഭാരതത്തെ അതിന്റെ പൈതൃക സ്വഭാവ സവിശേഷതകളിലേക്ക് കൊറോണ തിരികെ എത്തിച്ചതായി പേർസണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻ സഹമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ്. കൃത്യമായ ഇടവേളകളിലെ കൈകഴുകൾ, സമ്പർക്കം ഇല്ലാതെ നമസ്തേയിലൂടെ ഉള്ള അഭിവാദ്യം തുടങ്ങിയ ഭാരതത്തിലെ പരമ്പരാഗത ശീലങ്ങൾ കൂടുതൽ ശക്തിയോടെ നമ്മുടെ ജീവിതത്തിൽ തിരികെ എത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യ പാലനത്തിന് ദേശീയതലത്തിൽ പരിഗണന നൽകേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി കോവിഡ് നമ്മെ ബോധവാന്മാരാക്കി. സാമൂഹിക അകലം, ശുചിത്വം, യോഗ, ആയുർവേദം, പരമ്പരാഗത വൈദ്യം എന്നിവയുടെ പ്രാധാന്യം മഹാമാരി കാലം നമുക്ക് വ്യക്തമാക്കി തന്നതായും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്നർ എൻജിനീയറിങ് - സുഖമായ ജീവിതത്തിനുള്ള സാങ്കേതികവിദ്യകൾ’ എന്ന വിഷയത്തെപ്പറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നടന്ന സമ്മേളനത്തിൽ സദ് ഗുരുവിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സദ് ഭരണത്തിന്റെ ആത്യന്തികലക്ഷ്യം സാധാരണക്കാരുടെ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കി തീർക്കുകയാണെന്നു ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. സന്തുഷ്ടരും ഉത്സാഹചിത്തരുമായ ഭരണാധികാരികൾ ജീവിതത്തിന്റെ എല്ലാ കോണുകളിലും സന്തോഷം വിതറുമെന്ന സദ്ഗുരുവിന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.(Release ID: 1687350) Visitor Counter : 200