ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

രാജ്യത്തെ പക്ഷിപ്പനി സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 08 JAN 2021 3:33PM by PIB Thiruvananthpuram

രാജ്യത്തെ വിവിധ ഇടങ്ങളിൽ പക്ഷിപനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ഇത് സംബന്ധിച്ച കർമ്മ പദ്ധതി അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

 

ICAR-NIHSAD പരിശോധന നടത്തിയ, ഹരിയാനയിലെ പഞ്ചകുള ജില്ലയിലെ ഇറച്ചി വളർത്തൽ കേന്ദ്രത്തിലെ സാമ്പിളുകളിലും, ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ദേശാടന പക്ഷികളിലും, രാജസ്ഥാനിലെ സവായി മധോപൂർ, പാലി, ജയ്സാൽമീർ, മോഹർ ജില്ലകളിലെ കാക്കകളിലും ആണ് പക്ഷിപ്പനി ഇതുവരെ സ്ഥിരീകരിച്ചത്.

 

ഇതുവരെ കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

 

രോഗബാധിതരായ പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനങ്ങൾ കേരളത്തിലെ രണ്ട് ജില്ലകളിലും പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

 

പക്ഷിപ്പനി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങളോട് അസാധാരണമായ തരത്തിൽ പക്ഷികൾ ചത്തൊടുങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വേഗത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി ഇവ ഉടനടി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

 

കേരളം, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബാധിത മേഖലകൾ സന്ദർശിക്കാനും, സ്ഥിതിഗതികൾ വിലയിരുത്താനും, ആവശ്യമായ അന്വേഷണം നടത്താനുമായി കേന്ദ്ര സംഘങ്ങൾക്ക് ചുമതല നൽകി കഴിഞ്ഞു.

 

***



(Release ID: 1687112) Visitor Counter : 228