ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ കുറവ്‌ പ്രതിദിന കോവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു

Posted On: 08 JAN 2021 12:06PM by PIB Thiruvananthpuram

ഇന്ത്യയിൽ കുറവ്പ്രതിദിന കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെറും 18,139 പേരെ മാത്രമാണ്പോസിറ്റീവായി കണ്ടെത്തിയത്‌.

രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇന്ന് 2,25,449 ആണ്. ആകെ രോഗികളുടെ എണ്ണത്തിന്റെ 2.16 ശതമാനമായി നിലവിലെ രോഗബാധിതരുടെ എണ്ണം ചുരുങ്ങിയിട്ടുണ്ട്‌.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,539 പേർ രോഗമുക്തരായി. ആകെ രേഖപ്പെടുത്തിയ രോഗബാധിതരുടെ എണ്ണത്തിൽ നിന്ന് 2,634 കേസുകളുടെ കുറവ്‌.

 

ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 10,037,398 ആയി. രോഗമുക്തി നിരക്ക്‌ 96.39 ശതമാനമായി ഉയർന്നു. രോഗമുക്തി നേടിയതിൽ 79.96% പത്തു സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്‌.

പുതിയ 5,639 രോഗമുക്തരുമായി കേരളം ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 3,350 പേരും, പശ്ചിമ ബംഗാളിൽ 1,295 പേരും രോഗമുക്തരായി.


പുതിയ രോഗികളിൽ 81.22% പത്തു സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. 5,051 പുതിയ രോഗികളുള്ള കേരളത്തിലാണ്ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ. മഹാരാഷ്ട്രയിലും, ഛത്തീസ്ഗഡിലും യഥാക്രമം 3,729, 1,010 രോഗികളുണ്ട്‌.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 234 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണങ്ങളിൽ 76.50 % എട്ട് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത്മഹാരാഷ്ട്രയിലാണ് (72). കേരളത്തിലും, ഡൽഹിയിലും യഥാക്രമം, 25 ഉം, 19 ഉം പേർ മരിച്ചു.

ഓരോ ദശലക്ഷം പേരിലും ഇന്ത്യയുടെ മരണം 109 ആണ്‌. 18 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ ദശലക്ഷക്കണക്കിലെ മരണസംഖ്യ കുറവാണ്‌.

 

യുകെയിൽ ആദ്യം റിപ്പോർട്ടു ചെയ് ജനിതകമാറ്റം വന്ന കൊറോണ വൈറസ്ബാധിച്ചവരുടെ ആകെ എണ്ണം രാജ്യത്ത്ഇപ്പോൾ 82 ആണ്‌.

 

***

 



(Release ID: 1687111) Visitor Counter : 174