ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു; ഇന്ന് 2.5 ലക്ഷത്തില്‍ താഴെയായി
കഴിഞ്ഞ 37 ദിവസമായി രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍
प्रविष्टि तिथि:
03 JAN 2021 9:55AM by PIB Thiruvananthpuram
ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്ന പ്രവണത തുടരുന്നു. 2,47,220 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 2.39 ശതമാനം മാത്രമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 20,923 പേരാണ് രോഗ മുക്തരായത്. കഴിഞ്ഞ 37 ദിവസമായി രോഗമുക്തരുടെ എണ്ണം പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. 18,177 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.


ആകെ രോഗമുക്തരുടെ എണ്ണം 99,27,310 ആയി ഉയര്‍ന്നു. 96.16% ആണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം 96,80,090 ആയി.

പുതുതായി രോഗമുക്തരായവരുടെ 78.10 % വും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 4985 പേര്‍ രോഗമുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍.
മഹാരാഷ്ട്രയില്‍ 2110 പേരും ഛത്തീസ്ഗഢില്‍ 1963 പേരും രോഗ മുക്തരായി.

പുതിയ രോഗബാധിതരുടെ 81.81% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ - 5328 പേര്‍. മഹാരാഷ്ട്രയില്‍ 3218 പേര്‍ക്കും ചത്തീസ്ഗഡില്‍ 1147 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 69.59% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്-51 പേര്‍. പശ്ചിമബംഗാളില്‍ 28 ഉം കേരളത്തില്‍ 21 പേരും മരിച്ചു.

***
(रिलीज़ आईडी: 1685779)
आगंतुक पटल : 245
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu