റെയില്‍വേ മന്ത്രാലയം
ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ - ടിക്കറ്റിങ് വെബ്സൈറ്റ്,മൊബൈൽ ആപ്പ് എന്നിവ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി.
प्रविष्टि तिथि:
31 DEC 2020 1:53PM by PIB Thiruvananthpuram
റെയിൽവേ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച
www.irctc.co.in വെബ്സൈറ്റും,ഐആർസിടിസി റെയിൽ കണക്റ്റ് മൊബൈൽ ആപ്പും റെയിൽവേ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന്(31-12-20)പ്രകാശനം ചെയ്തു.
ഇനിമുതൽ ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവ ബുക്ക് ചെയ്യുന്നതിന് കഴിയും.യൂസർ അക്കൗണ്ട് പേജിൽ, റീഫണ്ട് സംബന്ധിച്ച തൽസ്ഥിതി മനസ്സിലാക്കാനാകും. ആവശ്യമായ വിവരങ്ങൾ, ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വിവരങ്ങൾ ഒരു പേജിൽ ഉൾപ്പെടുത്തിക്കൊണ്ട് ട്രെയിൻ സെർച്ച്, സെലക്ഷൻ എന്നിവ നവീകരിച്ച വെബ്സൈറ്റിൽ ലളിതമാക്കിയിരിക്കുന്നു.ട്രെയിനിൽ ലഭ്യമായ ക്ലാസ്സ്, യാത്രാ തുക എന്നിവയും ഒരു പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.വർദ്ധിപ്പിച്ച സൈബർ സുരക്ഷയും നവീകരിച്ച വെബ്സൈറ്റിന്റെ പ്രത്യേകതയാണ്.
***
(रिलीज़ आईडी: 1685101)
आगंतुक पटल : 270