പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ ട്രെയിൻ സർവീസ്, ഡൽഹി മെട്രോയിലെ മജന്ത ലൈനിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


എയർപോർട്ട് എക്സ്പ്രസ് ലൈനിൽ പൂർണ്ണമായും പ്രവർത്തനസജ്ജമായ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സർവീസ് ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു

Posted On: 28 DEC 2020 12:26PM by PIB Thiruvananthpuram

ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിൻ സർവീസ് ഉദ്ഘാടനം ഡൽഹി മെട്രോയിലെ മജന്ത ലൈനിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. അഹമ്മദാബാദിൽ കഴിഞ്ഞ വർഷം ആരംഭിച്ച  നാഷണൽ കോമൺ  മൊബിലിറ്റി കാർഡ് സേവനം, ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിലേക്ക് വ്യാപിപ്പിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ദൽഹി മുഖ്യമന്ത്രി ശ്രീ  അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്തു.

 നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് , ഈ ദൗത്യമെന്ന് പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 2014 ൽ  അഞ്ച് നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന മെട്രോ റെയിൽ ഇന്ന് 18 നഗരങ്ങളിൽ ലഭ്യമാണ്. 2025 ഓടെ മെട്രോ ട്രെയിൻ സർവീസ് 25ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നു. 2014ൽ  248 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയിൽ പാത ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അതിന്റെ മൂന്നുമടങ്ങ്, അതായത്  700 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാതയുണ്ട്.  2025 ഓടെ ഇത് 1700 കിലോമീറ്ററായി വർദ്ധിപ്പിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.


 ഗവൺമെന്റ് ആദ്യമായി മെട്രോ നയം രൂപീകരിച്ചു, സർവ്വ തലങ്ങളിലുമുള്ള നയതന്ത്രത്തോടെ അത് നടപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ആവശ്യകതയ്ക്ക്  അനുസരിച്ചു, മേക്ക് ഇൻ ഇന്ത്യ വികസനത്തിനും ആധുനിക സാങ്കേതിക വിദ്യയ്ക്കും  ഊന്നൽ നൽകിയാണ് നിർമാണം നടത്തിയിരിക്കുന്നത്. നഗര പ്രദേശത്തെ ജനങ്ങൾക്കും അവിടത്തെ പ്രൊഫഷണൽ ജീവിതരീതിക്കും  അനുയോജ്യമായ തരത്തിലാണ് മെട്രോയും ആധുനിക ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് വ്യത്യസ്ത നഗരങ്ങളിൽ വ്യത്യസ്ത തരം മെട്രോ റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത മെട്രോ പദ്ധതികളെപ്പറ്റി പ്രധാനമന്ത്രി വിശദീകരിച്ചു. റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സമ്പ്രദായം, പ്രവർത്തനസജ്ജമാകുന്നതോടെ ഡൽഹിയും മീററ്റും  തമ്മിലുള്ള ദൂരം ഒരു മണിക്കൂറായി  കുറയും . യാത്രക്കാരുടെ എണ്ണം കുറഞ്ഞ നഗരങ്ങളിൽ  മെട്രോ ലൈറ്റ് പദ്ധതി പുരോഗമിക്കുന്നു. സാധാരണ മെട്രോ ചെലവിന്റെ  40% ചെലവിൽ,മെട്രോ ലൈറ്റ് പദ്ധതി നടപ്പാക്കാനാവും. യാത്രക്കാർ വളരെ കുറഞ്ഞ നഗരങ്ങളിൽ മെട്രോ നിയോ പദ്ധതി നടപ്പാക്കും. ഇതിന് സാധാരണ മെട്രോ ചെലവിന്റെ  25 ശതമാനം മാത്രം മതിയാകും.  ജലസ്രോതസ്സുകൾ ഏറെയുള്ള നഗരങ്ങളിൽ ജലമെട്രോ പദ്ധതി ആരംഭിച്ചിട്ടുണ്ട്.  ദ്വീപുകളിലെ താമസക്കാർക്ക് കൂടി ഇത് പ്രയോജനപ്രദമാകുമെന്നും   പ്രധാനമന്ത്രി പറഞ്ഞു.

 

***



(Release ID: 1684114) Visitor Counter : 191