പ്രധാനമന്ത്രിയുടെ ഓഫീസ്
ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ പുതിയ ഭാവ്പൂർ,ഖർജ സെക്ഷനും നിർവഹണ നിയന്ത്രണ കേന്ദ്രവും ഡിസംബർ 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
प्रविष्टि तिथि:
27 DEC 2020 3:52PM by PIB Thiruvananthpuram
ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ പുതിയ ഭാവ്പൂർ - ഖർജസെക്ഷൻ, ഡിസംബർ 29ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രയാഗ് രാജിൽ സ്ഥിതിചെയ്യുന്ന ഇടനാഴി നിർവഹണ നിയന്ത്രണ കേന്ദ്രവും (Operation Control Centre (OCC)പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ,മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി ശ്രീ പീയൂഷ് ഗോയൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ചരക്ക് ഇടനാഴിയുടെ 5750 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ പാതയ്ക്ക് 351 കിലോമീറ്റർ ദൈർഘ്യമുണ്ട്. അലുമിനിയം (കാൺപൂർ ദഹത്ത് ജില്ല),ക്ഷീര വ്യവസായം (ഓറെരിയ ജില്ല) വസ്ത്ര നിർമാണം/ ബ്ലോക്ക് പ്രിന്റിംഗ് (ഏറ്റവ ജില്ല), ഗ്ലാസ് ഉപകരണം (ഫിറോസാബാദ് ജില്ല),കളിമൺ വ്യവസായം (ബുലന്ദ്ശഹരിലെ ഖർജ ജില്ല) കായം നിർമ്മാണം( ഹാത്രാസ് ജില്ല), ലോക്ക് - ഹാർഡ് വെയർ( അലിഗഡ് ജില്ല) തുടങ്ങിയ പ്രാദേശിക വ്യവസായങ്ങൾക്ക് ഈ ഇടനാഴി പുതിയ അവസരങ്ങൾ തുറന്നു നൽകും.
ഇടനാഴിയുടെ മുഴുവൻ പാതയിലെയും കമാൻഡ് സെന്റർ ആയി, നവീന സാങ്കേതിക വിദ്യ സൗകര്യത്തോടെ പ്രയാഗ് രാജിൽ നിർമ്മിച്ച നിർവ്വഹണ കേന്ദ്രം പ്രവർത്തിക്കും. ഈ കേന്ദ്രം ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിപ്പം കൂടിയവയിലൊന്നും, സുഗമ്യ ഭാരത് അഭിയാൻ മാനദണ്ഡങ്ങൾ പ്രകാരം നിർമ്മിച്ച പ്രകൃതി സൗഹൃദ കേന്ദ്രമാണ്. 1856 റൂട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈസ്റ്റൺ ചരക്ക് ഇടനാഴി ലുധിയാനയിൽ സനെ വാളിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്,ഹരിയാന, ഉത്തർപ്രദേശ്,ബിഹാർ ജാർഖണ്ഡ് എന്നിവയിലൂടെ പശ്ചിമബംഗാളിലെദാൻ കുനിയിൽ ആണ് അവസാനിക്കുന്നത്. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് നിർമാണ ചുമതല വഹിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ഇടനാഴിയുടെ നിർമ്മാണവും ഈ കമ്പനിക്കാണ്.1504 റൂട്ട് കിലോമീറ്റർ ഉള്ള പടിഞ്ഞാറൻ ഇടനാഴി യുപിയിലെ ദാദ്രിയിൽ നിന്ന് ആരംഭിച്ച മുംബൈയിലെ ജവഹർലാൽനെഹ്റു പോർട്ടിൽ അവസാനിക്കുന്നു. ഉത്തർപ്രദേശ്,ഹരിയാന, രാജസ്ഥാൻ,ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പടിഞ്ഞാറൻ ചരക്ക്ഇടനാഴി കടന്നു പോകുന്നത്.
***
(रिलीज़ आईडी: 1684020)
आगंतुक पटल : 212
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada