പ്രധാനമന്ത്രിയുടെ ഓഫീസ്‌

സമാധാനം, സമ്പല്‍സമൃദ്ധി, ജനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള ഇന്ത്യാ-വിയറ്റ്‌നാം സംയുക്ത വീക്ഷണം

Posted On: 21 DEC 2020 7:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്രമോദിയും സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിന്റെ പ്രധാനമന്ത്രി ആദരണീയനായ ന്യുവാന്‍ ജുവാന്‍ ഫുക്കും ചേര്‍ന്ന് 2020 ഡിസംബര്‍ 21ന് ഒരു വെര്‍ച്ച്വല്‍ ഉച്ചകോടിക്ക് ആദ്ധ്യക്ഷം വഹിച്ചു. ഇതില്‍ ഇരുവരും ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിലുള്ള തങ്ങളുടെ വിശാലമായ വീക്ഷണങ്ങള്‍ കൈമാറി. ഇന്ത്യയുടെയൂം വിയറ്റ്‌നാമിന്റെയും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിനും ഭാവി വികസനത്തിനുമുള്ള സമാധാനത്തിനും സമ്പല്‍സമൃദ്ധിക്കും ജനങ്ങള്‍ക്കും വേണ്ടി താഴെപ്പറയുന്ന സംയുക്തവീക്ഷണം പ്രതിപാദിക്കുകയും ചെയ്തു.
 

സമാധാനം

1. തങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവരുടെ പരസ്പര ആഗ്രഹം ആവര്‍ത്തിച്ചുകൊണ്ട്, ആഴത്തില്‍ വേരോടിയ സാംസ്‌ക്കാരിക ബന്ധത്തിന്റെയും പങ്കാളിത്ത മൂല്യങ്ങളുടെയും താല്‍പര്യങ്ങളുടെയും പരസ്പര തന്ത്രപരമായ വിശ്വാസത്തിന്റെയും ധാരണയുടെയും അന്താരാഷ്ട്ര നിയമത്തിലുള്ള പങ്കാളിത്ത പ്രതിജ്ഞാബദ്ധതയുടെയും അടിത്തറയില്‍ നിരന്തരമായി ഒരു ഉന്നതതല സ്ഥാപനവല്‍ക്കരണ വിനിമയ സംവിധാനം രൂപീകരിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചു. ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും ഇത് ഉഭയകക്ഷി സഹകരണത്തിന് പുതിയ സത്തയും പ്രേരണയും കൂട്ടിച്ചേര്‍ക്കുകയും പരസ്പരമുള്ള ദേശീയ വികസനത്തെ സഹായിക്കുകയും സമാധാനപരവും സ്ഥിരവും സുരക്ഷിതവും സ്വതന്ത്രവും തുറന്നതും സംശ്ലേഷിതവും നിയമാധിഷ്ഠിതമേഖലയും നേടിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.

2. ഈമേഖലയിലും അതിനപ്പുറത്തും ഉയര്‍ന്നുവരുന്ന ഭൂരാഷ്ട്രീയതയുടെയും ഭൂസാമ്പത്തികസ്ഥിതിയുടെയും ഭൂരേഖാചിത്രത്തിന്റെ മദ്ധ്യത്തില്‍ അവരുടെ സഹകരണത്തിന്റെ പങ്ക് അംഗീകരിച്ചുകൊണ്ട്; ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പ്രതിരോധ സുരക്ഷാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചു, ഇത് ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയ്ക്കുള്ള ഒരു സുപ്രധാനഘടകമായിരിക്കും. ഈ ലക്ഷ്യം നേടുന്നതിനായി ഇരുരാജ്യങ്ങളും തങ്ങളുടെ സൈനീകവിനിമയവും പരിശീലനവും മൂന്ന് സേനകളിലും തീരദേശസേനകളിലും കാര്യശേഷി നിര്‍മ്മാണ പരിപാടികളും വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയുടെ പ്രതിരോധ വായ്പ വിയറ്റ്‌നാമിനുകൂടി നൽകികൊണ്ട് അവരുടെ പ്രതിരോധ വ്യവസായ സഹകരണ നിര്‍മ്മാണം കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്യും. പരസ്പരമുള്ള ചരക്കുനീക്ക സഹായത്തോടെയും നിരന്തരമുള്ള കപ്പല്‍ സന്ദര്‍ശനങ്ങളിലൂടെയും സംയുക്ത പരിശീലനങ്ങളിലൂടെയൂം സൈനീക ശാസ്ത്ര സാങ്കേതികവിദ്യ കൈമാറ്റങ്ങളിലൂടെയും വിവരങ്ങളുടെ പങ്കുവയ്ക്കല്‍ ഐക്യരാഷ്ട്ര സമാധാനസേനയിലെ സഹകരണം എന്നിവയിലൂടെ അവര്‍ പ്രതിരോധ വിനിമയം കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കും. സൈബര്‍, സമുദ്രമേഖലലകളില്‍ നിന്നുള്ള പരമ്പരാഗതവും പരമ്പരാഗതമല്ലാത്തതുമായ സുരക്ഷാ ഭീഷണികള്‍, ഭീകരവാദം, പ്രകൃതിദുരന്തങ്ങള്‍, ആരോഗ്യസുരക്ഷ, ജലസുരക്ഷ, രാജ്യാതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയെ കൈകാര്യം ചെയ്യുന്നതിനായി ആവശ്യമുള്ളിടത്ത് നിയമപരവും നീതിന്യായ സഹകരണത്തിലൂടെ ഉള്‍പ്പെടെ ചര്‍ച്ചാസംവിധാനം സ്ഥാപനവല്‍ക്കരിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളും കൂടുതല്‍ അടുത്തിടപഴകും.

3. സമാധാനവും സ്ഥിരതയും സുരക്ഷയും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യവും പരിപാലിക്കുന്നതിനും തെക്കന്‍ ചൈനാ സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനും അതേസമയം അന്താരാഷ്ട്ര നിയമം, പ്രത്യേകിച്ച് 1982ലെ ഐക്യരാഷ്ട്ര സഭ കണ്‍വെന്‍ഷന്‍ ഓണ്‍ ദ ലോ ഓഫ് സീ (യു.എന്‍.സി.എല്‍.ഒ.എസ്) എന്നിവയ്ക്കനുസൃതമായും ഭീഷണിയോ അല്ലെങ്കില്‍ സേനയുടെയോ അവലംബമില്ലാതെ അഭിവൃദ്ധിയും സുരക്ഷയും തമ്മിലുള്ള ബന്ധത്തിന് അടിവരയിട്ടുകൊണ്ട് ഇരു നേതാക്കളും ഇതിന്റെ പ്രാധാന്യങ്ങള്‍ തറപ്പിച്ചുപറഞ്ഞു. അവകാശികളും മറ്റ് രാജ്യങ്ങളും ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സൈനീകവല്‍ക്കരണം ഇല്ലാതാക്കേണ്ടതിന്റെയും ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണം അല്ലെങ്കില്‍ മോശമാക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യത്തിന് ഇരുനേതാക്കളൂം അടിവരയിട്ടു. സമുദ്രത്തിലൂം കടലിലും നടത്തുന്ന എല്ലാ പ്രവര്‍ത്തികളും യു.എന്‍. സി.എല്‍.ഒ.എസ് രൂപം നല്‍കിയ നിയമപരമായ ചട്ടക്കൂടിലായിരിക്കണമെന്നും സമുദ്രപരമായ അവകാശങ്ങള്‍, പരമാധികാര അവകാശങ്ങള്‍, അധികാരാതിര്‍ത്തി, സമുദ്രമേഖലകള്‍ക്ക് മേലുള്ള നിയമപരമായ താല്‍പര്യം എന്നിവ തീരുമാനിക്കുന്നതിന് യു.എന്‍. സി.എല്‍.ഒ.എസ് ആയിരിക്കും അടിസ്ഥാനം. അന്താരാഷ്ട്ര നിയമത്തിന് പ്രത്യേകിച്ച് യു.എന്‍. സി.എല്‍.ഒ.എസിന് അനുസൃതമായി ദക്ഷിണ ചൈനാ കടലിലെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗരേഖയുടെ പരിപൂര്‍ണ്ണവും കാര്യക്ഷമമായതും നേരത്തെ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ളതുമായ ഒത്തുതീര്‍പ്പിലേക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യേകിച്ച് എല്ലാ രാജ്യങ്ങളുടെയൂം ഈ ഒത്തുതീര്‍പ്പിലെ അംഗങ്ങളല്ലാത്തവരുടെയും നിയമപരമായ അധികാരവും താല്‍പര്യവും മുന്‍വിധിയോടെ കാണാത്ത യു.എന്‍. സി.എല്‍.ഒ.എസിന്റെയും ഡിക്ലറേഷന്‍ ഓഫ് കണ്ടക്ട് ഓഫ് പാര്‍ട്ടീസ് ഇന്‍ ദി സൗത്ത് ചൈനാ സീ (ഡി. ഒ.സി) കാര്യക്ഷമമായി നടപ്പാക്കാനും ഇരുനേതാക്കളും വീണ്ടും ആഹ്വാനം ചെയ്തു.

4. ഈ മേഖലയിലെ സമാാനം, സുരക്ഷ, അഭിവൃദ്ധി എന്നിവയുടെ സുസ്ഥിരതയ്ക്ക് ആസിയാന്‍-ഇന്ത്യ സഹകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടികൊണ്ട്, ഇന്തോ-പസഫിക്കിനുള്ള ആസിയാന്‍ വീക്ഷണത്തില്‍ പറഞ്ഞിട്ടുള്ള ഉദ്ദേശ്യങ്ങളുടെയൂം തത്വങ്ങളുടെയും ചുവട്പിടിച്ചും ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യന്‍ ഇന്‍ഷേറ്റീവിന്റെയും (ഐ.പി.ഒ.ഐ) ചുവടുപിടിച്ചുകൊണ്ട് ആസിയാന്‍-കേന്ദ്രീകൃത്വത്തില്‍ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള അവരുടെ പങ്കാളിത്തം ഉള്‍പ്പെടെ ഇന്തോ പസഫിക് മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആസിയാനും ഇന്ത്യയും തമ്മില്‍ പ്രധാനപ്പെട്ട മേഖലകളില്‍ പ്രായോഗിക സഹകരണത്തിനുള്ള അവസരം നേതാക്കള്‍ സ്വാഗതം ചെയ്തു. ഈ മേഖലയിലെ എല്ലാത്തിന്റെയും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി നീലസമ്പദ്ഘടന, സമുദ്ര സുരക്ഷയും സംരക്ഷണവും, സമുദ്ര പരിസ്ഥിതി, സമുദ്ര സ്രോതസിന്റെയും സമുദ്ര ബന്ധപ്പിക്കലിന്റെയും സുസ്ഥിര ഉപയോഗം എന്നിവയില്‍ കാര്യശേഷി നിര്‍മ്മിക്കുന്നതിനായി പുതിയതും പ്രായോഗികമായതുമായ സഹകരണത്തിന് രണ്ടു രാജ്യങ്ങളും പര്യവേഷണം ചെയ്യും.

5. തങ്ങളുടെ സമീപനത്തിന്റെ സമാനതകളിലും പ്രാദേശിക ആഗോള പ്രശ്‌നങ്ങളിലുള്ള വീക്ഷണത്തില്‍ നിന്നും ശക്തി നേടികൊണ്ട്, അന്താരാഷ്ട്ര നിയമത്തിലും നിയമ അധിഷ്ഠിത ക്രമത്തിലും ആഗോള വെളിപ്പെടുത്തലുകളിലെ സംശ്ലേഷിതവും സമത്വത്തിലുമുള്ള വിശ്വാസത്തിലും അധിഷ്ഠിതതമായി ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭയിലും ആസിയാന്‍ നയിക്കുന്ന സംവിധാനത്തിലും മെകോംഗ് ഉപമേഖല സഹകരണം ഉള്‍പ്പെടെ ബഹുതലവും പ്രാദേശികവുമായ സഹകരണം ശക്തിപ്പെടുത്തും. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ കുടുതല്‍ പ്രാതിനിധ്യമുള്ളതും സമകാലികവും നിലവിലെ വെല്ലുവിളികള്‍ നേരിടുന്നതിന് ശേഷിയുള്ളതുമാക്കുന്നതിന് പരിഷ്‌കൃത ബഹുതലതയെ ഇരു രാജ്യങ്ങളും സജീവമായി തന്നെ പ്രോത്സാഹിപ്പിക്കും. കോവിഡ്-19 മഹാമാരിയുടെ നിയന്ത്രണം, ആരോഗ്യപ്രൊഫഷണലുകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനത്തിനുള്ള സഹായം, പ്രതിരോധകുത്തിവയ്പ്പ് വികസിപ്പിക്കലില്‍ സ്ഥാപനവല്‍ക്കരണ സഹകരണം ശക്തമാക്കുന്നതിന്, തുറന്ന വിതരണശൃംഖലകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്, അതിര്‍ത്തികടന്ന് ജനങ്ങളുടെ അനിവാര്യമായ സഞ്ചാരത്തിന് സൗകര്യങ്ങളൊരുക്കുന്നതിന്, ലോകാരോഗ്യസംഘടനപോലെയുള്ള ബഹുതല സംഘടനകളില്‍ അടുത്ത ബന്ധവും സഹകരണവും പരിപാലിക്കുന്നതിനും അവര്‍ തങ്ങളുടെ പരിചയങ്ങള്‍ പങ്കുവയ്ക്കുന്നതിനും സഹകരിക്കുന്നതിനും പ്രോത്സാഹനം നല്‍കും.

6. ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം വിപ്ലവപ്രസ്ഥാനങ്ങള്‍ നിന്നും ലോകത്തിനും മാനവികതയ്ക്കും ഉത്ഭവിക്കുന്ന ഭീഷണി അംഗീകരിച്ചുകൊണ്ട്, അതിര്‍ത്തികടന്നുള്ള ഭീകരവാദം, ഭീകരവാദത്തിനുള്ള സാമ്പത്തികസഹായ ശൃംഖലകളും സുരക്ഷിത സ്വര്‍ഗ്ഗങ്ങളും ഉള്‍പ്പെടെ ഭീകരവാദത്തിനെതിരെ അതിന്റെ എല്ലാ രൂപത്തിലും ഭാവത്തിലും ഉഭയകക്ഷി, പ്രാദേശിക ആഗോള പരിശ്രമങ്ങളിലൂടെ കൂടുതല്‍ സഹകരണത്തോടെയും പോരാടുന്നതിനും അവര്‍ പ്രതിജ്ഞചെയ്തു. കേംപ്രഹെന്‍സീവ് കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ടെററിസം (സി.സി.ഐ.ടി) എത്രയും വേഗം സ്വീകരിക്കുന്നതിനായി ശക്തമായ ഒരു സമവായം ഉണ്ടാക്കുന്നതിന് സംയുക്തമായ പരിശ്രമത്തിന് ഇരു രാജ്യങ്ങളും മുന്നോട്ടുവരും.

അഭിവൃദ്ധി

7. കോവിഡ്-19 കൊണ്ടുവന്ന പുതിയ വെല്ലുവിളികളേയൂം അവസരങ്ങളേയും അംഗീകരിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും വിശ്വാസയോഗ്യമായതും, കാര്യക്ഷമമായതും, പൂർവ്വസ്ഥിതി പ്രാപ്യമാകുന്ന വിതരണ ശൃംഖലയും മനുഷ്യകേന്ദ്രീകൃതമായ ആഗോളവല്‍ക്കരണത്തിനും വേണ്ടി പ്രവര്‍ത്തിക്കും. എത്രയും വേഗത്തില്‍ വ്യാപാരവിറ്റുവരവായി 15 ബില്യണ്‍ യു.എസ്. ഡോളര്‍ നേടിടെയുക്കുന്നതിനായി അവര്‍ പരിശ്രമിക്കുകയും കൃത്യമായ പ്രര്‍ത്തന പദ്ധതികളിലധിഷ്ഠിതമായി ഉഭയകക്ഷി വ്യാപാരത്തില്‍ കൂടുതല്‍ ഉല്‍കര്‍ഷേച്ഛയുള്ള ഉയര്‍ന്നതലത്തിലുള്ള ലക്ഷ്യങ്ങള്‍ തയാറാക്കുകയും പരസ്പരം രാജ്യങ്ങളില്‍ പുതിയ വിതരശൃംഖലകള്‍ തയാറാക്കുകയും ചെയ്യും.

8. ഇന്ത്യയുടെ വലിയ ആഭ്യന്തരവിപണികളും സ്വാശ്രയത്വം എന്ന വീക്ഷണവും ഒരുവശത്തും വിയറ്റ്‌നാമിന്റെ വളരുന്ന സാമ്പത്തിക സജീവത്വവും കാര്യശേഷികളും മറുവശത്തുമായി ഇരു രാജ്യങ്ങളുടെ ശക്തമായ പരസ്പരപൂരകം അംഗീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും ഇരുവരുടെയൂം സമ്പദ്ഘടനയില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് നിരന്തരമായി തങ്ങളുടെ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളെ കാലാനുസൃതമാക്കുകയും സംയുക്ത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും, പുതിയ മുല്യശൃംഖലകളുമായി ബന്ധിപ്പിക്കുകയും ഭൗതികവും ഡിജിറ്റലുമായ ബന്ധപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും ഇ-കോമേഴ്‌സ് പ്രോത്സാഹിപ്പിക്കുകയും വ്യാപാരയാത്രകള്‍ക്ക് സൗകര്യമൊരുക്കുകയും പ്രാദേശിക വ്യാപാര വാസ്തുശില്‍പ്പവിദ്യയ്ക്ക് സൗകര്യമൊരുക്കുകയും പരസ്പരം വലിയ വിപണികള്‍ ലഭ്യമാക്കുകയും ചെയ്യുക. 2024 ഓടെ 5 ത്രില്യണ്‍ യു.എസ്.ഡോളറിന്റെ സമ്പദ്ഘടനയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യവും 2045 ഓടെ ഉയര്‍ന്ന വരുമാനമുളള സമ്പദ്ഘടനയായി മാറാനുള്ള വിയറ്റ്‌നാമിന്റെ ഉല്‍കര്‍ഷേച്ഛയും പങ്കാളിത്തത്തിന്റെ പുതിയ ചക്രവാളങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളിലേയും എം.എസ്.എം.ഇയും കാര്‍ഷിക സമൂഹവും ഉള്‍പ്പെടെ സമ്പദ്ഘടനയുടെ എല്ലാ വിഭാഗങ്ങളേയും സമ്പൂര്‍ണ്ണമായി ചൂഷണം ചെയ്യും.

9. പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പങ്കാളിത്ത അന്വേഷണത്തിലുള്ള യുവാക്കളുടെ ജനസംഖ്യയുള്ള രണ്ടു വളര്‍ന്നുവരുന്ന സമ്പദ്ഘടന ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സാമ്പത്തികവും വികസനവുമായ പങ്കാളിത്തം പുതിയ സാങ്കേതികവിദ്യ, നൂതനാശയം, മികച്ച ഭരണസംവിധാനം നല്‍കുന്നതിനായി ഡിജിറ്റലൈസേഷന്‍, ജനങ്ങളുടെ ശാക്തീകരണം, സുസ്ഥിരവും സമഗ്രവുമായ വികസനം എന്നിവയ്ക്ക് അടിവരയിട്ടു. ഈ ലക്ഷ്യത്തിനായി, ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന്റെയും വിയറ്റ്‌നാമിന്റെ ഡിജിറ്റല്‍ സമൂഹത്തിന്റെ വീക്ഷണത്തിലെ കൂട്ടുപ്രവര്‍ത്തനം ഇരു രാജ്യങ്ങളും പരമാവധി കൊയ്‌തെടുക്കും. ആണവ ബഹിരാകാശ സാങ്കേതികവിദ്യകള്‍, വിവരസാങ്കേതിക വിദ്യകളിലെ പരിവര്‍ത്തന സാങ്കേതികവിദ്യകള്‍, സമുദ്ര ശാസ്ത്രം, സുസ്ഥിര കൃഷി, ജലവിഭവ പരിപാലനം, സമഗ്രമായ ആരോഗ്യപരിപാലനം, പ്രതിരോധകുത്തിവയ്പ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്മാര്‍ട്ട് സിറ്റികള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയും പരമാവധി കൊയ്‌തെടുക്കും.

10. വികസ്വര രാജ്യം എന്ന നിലയില്‍ ഊര്‍ജ്ജ സുരക്ഷയെ അഭിസംബോധന ചെയ്യുമ്പോള്‍ സുസ്ഥിര വികസനത്തിന്റെയൂം കാലാവസ്ഥാ പ്രവര്‍ത്‌നത്തിന്റെയും പങ്കാളിത്ത പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും പുതിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസിലും ഊര്‍ജ്ജ സംരക്ഷണത്തിലും മറ്റ് കാലാവസ്ഥാ പ്രതിരോധ സാങ്കേതികവിദ്യയിലും ഇരു രാജ്യങ്ങളും പങ്കാളികളാകും. അന്താരാഷ്ട്ര സൗരോര്‍ജ്ജ കുട്ടായ്മയില്‍ വിയറ്റ്‌നാമിന്റെ സാദ്ധ്യമായ ഭാവി പങ്കാളിത്തം വലിയതോതിലുള്ള സൗരോര്‍ജ്ജ വികസനത്തിന് പുതിയ അവസരങ്ങള്‍ കൊണ്ടുവരും. അതേസമയം മൂന്നാം ലോകരാജ്യങ്ങളില്‍ സാദ്ധ്യമായ പര്യവേഷണത്തില്‍ കൂടിയും ഡൗണ്‍സ്ട്രിം പദ്ധതികളുടെ സഹകരണത്തോടെയും ഉള്‍പ്പെടെയുള്ള ഇരു രാജ്യങ്ങളും എണ്ണ വാതക മേഖലകളില്‍ നിലനില്‍ക്കുന്ന അവരുടെ ദീര്‍ഘകാല പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും. കാലാവസ്ഥ വ്യതിയാനം സ്വീകരിക്കുന്നതിനും ആ ലക്ഷ്യത്തിനായി സമീപഭാവിയില്‍ തന്നെ വിയറ്റ്‌നാം ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടായ്മയില്‍ ചേരുന്നത് ഇന്ത്യ ഉറ്റുനോക്കികൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണംശക്തിപ്പെടുത്തുകയും ചെയ്യും.

11. പ്രാദേശിക സമൂഹത്തിന് മൂര്‍ത്തവും വൈവിദ്ധ്യവുമായ ഗുണഫലങ്ങള്‍ നല്‍കുന്നതിനും അതിലൂടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ക്ക് വേണ്ട സംഭാവനകള്‍ ലഭ്യമാക്കുകയും ചെയ്ത അവരുടെ വികസന പങ്കാളിത്തംവഹിച്ച സുപ്രധാനമായ പങ്കിനെ അംഗീകരിച്ചുകൊണ്ട്, ഇന്ത്യയുടെ വികസ സഹായ കാര്യശേഷി നിര്‍മ്മാണം വിയറ്റ്‌നാമില്‍ എത്തുന്നത് വീണ്ടും പുനഃസ്ഥാപിക്കും, വിവിധ മേഖലകളിലെ മെകോംഗ്-ഗംഗാ ക്വിക്ക് ഇംപാക്ട് പദ്ധതികളും ഐ.ടി.ഇ.സിയും ഇ-ഐ.ടി.ഇ.സി പദ്ധതികള്‍ ഉള്‍പ്പെടെ.
 

ജനങ്ങള്‍
 

12. ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ ആഴത്തിലുള്ള സാംസ്‌ക്കാരികവും ചരിത്രപരവുമായ ബന്ധത്തിന് ഊന്നല്‍ നല്‍കികൊണ്ട്, ഇരു രാജ്യങ്ങളും ബുദ്ധമതവും ചാം സംസ്‌ക്കാരവും പാരമ്പര്യം പ്രാചീന ലീഖിതങ്ങളും ഉള്‍പ്പെടെ തങ്ങളുടെ പങ്കാളിത്ത സംസ്‌ക്കാരവും സാംസ്‌ക്കാരി പൈതൃകവും തമ്മിലുള്ള ധാരണയും ഗവേഷണവും ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുകയും അനുസ്മരിക്കുകയും ചെയ്യും. പങ്കാളിത്ത സാംസ്‌ക്കാരിക പൈതൃകതത്തിന്റെ സംരക്ഷണത്തിനുള്ള സഹകരണം അവരുടെ വികസന പങ്കാളിത്തത്തിന്റെ ഏറ്റവും സുപ്രധാനമായ സ്തംഭമായി പിന്തുടരും. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ 2ഉം 3ഉം കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളിലും പാരമ്പര്യ ഔഷധങ്ങള്‍ക്ക് മഹത്തായ സവിശേഷതയുണ്ട്. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക വിനിമയത്തിന്  ആയുര്‍വേദം പോലെയുള്ള പാരമ്പര്യ ഔഷധശാഖയും വിയറ്റ്‌നാം പാരമ്പര്യ ഔഷധശാഖയും ആരോഗ്യം സംബന്ധിച്ച സമ്പന്നമായ അറിവിന്റെ നിരവധി സമാനമായ ഇഴകള്‍ പങ്കുവയ്ക്കുന്നുണ്ട്. യോഗ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ചിഹ്‌നമായും ആത്മീയ സൗഖ്യത്തിന്റെയും സന്തോഷത്തിന്റെയും പങ്കാളിത്ത പിന്തുടര്‍ച്ചയായും ഉയര്‍ന്നുകഴിഞ്ഞു. ജനങ്ങളുടെ സൗഖ്യത്തിന് വേണ്ടി തങ്ങളുടെ പരമ്പരാഗതമായ ഔഷധശാഖകളെയും അവയുടെ തെളിവധിഷ്ഠിത സംയോജനത്തിനെയൂം ശക്തിപ്പെടുത്തുന്നതിനായി സഹകരിക്കുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. 2022ലെ ഇന്ത്യാ-വിയറ്റ്‌നാം നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിനായി ഇന്ത്യാ-വിയറ്റനാം സാംസ്‌ക്കാരിക സഹകരണ ബന്ധം സംബന്ധിച്ച എന്‍സൈക്ലോപീഡിയ പ്രസിദ്ധീകരിക്കുന്നതിന് ഇരു രാജ്യങ്ങളും സജീവമായി സഹകരിക്കും.

13. ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ പരസ്പര സൗഹൃദ സംവേദനത്തില്‍ നിന്ന് ഉരുത്തിരുഞ്ഞ അവരുടെ ബന്ധത്തിന്റെ ശക്തിയും പിന്തുണയും അംഗീകരിച്ചുകൊണ്ട നേരിട്ടുള്ള വിമാനങ്ങളും വളരെ ലളിതമായ വിസപ്രക്രിയയിലൂടെ യാത്രസൗകര്യം ഒരുക്കികൊണ്ടും വിനോദസഞ്ചാരത്തിന് സൗകര്യങ്ങള്‍ ഒരുക്കിയും ഇരു രാജ്യങ്ങളും കുടുതല്‍ ജനങ്ങള്‍ തമ്മിലുള്ള വിനിമയം കൂടുതല്‍ തീവ്രമാക്കും. പാര്‍ലമെന്ററി വിനിമയങ്ങള്‍, ഇന്ത്യന്‍ സംസ്ഥാനങ്ങളും വിയറ്റ്‌നാമിന്റെ പ്രൊവിന്‍സസുകളും, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള വിനിമയം, സാമൂഹിക സംഘടനകള്‍, സൗഹൃദഗ്രൂപ്പുകള്‍, യുവജനസംഘടനകള്‍; വിദ്യാഭ്യാസവും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം; തിങ്കടാങ്കുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍, സംയുക്ത ഗവേഷണ പരിപാടികള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, മാധ്യമങ്ങള്‍, സിനിമ, ടി.വിഷോ,കായികമേഖല എന്നിവിടങ്ങളിലെവിനിമയങ്ങള്‍ എന്നിങ്ങളെയുള്ള സ്ഥാപനവല്‍ക്കരണ ബന്ധങ്ങള്‍ അവര്‍ കൂടുതല്‍ ശക്തമാക്കും. ഇന്ത്യാ-വിയറ്റ്‌നാം ബന്ധത്തിലെ ഉള്ളടക്കവും അവരുടെ ചരിത്രപരമായ ബന്ധവും ഇരുകൂട്ടരുടെയും സ്‌കൂള്‍ പാഠപുസ്തങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

14. തങ്ങളുടെ മുകളിലെ പങ്കാളിത്ത വീക്ഷണം ഇന്ത്യാ-വിയറ്റ്‌നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ കാലഘട്ടത്തിന്റെ ആണിക്കല്ലായി പ്രവര്‍ത്തിക്കുമെന്ന് ഇരു പ്രധാനമന്ത്രിമാരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ വീക്ഷണങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി, 2021-23ല്‍ തുടങ്ങുന്നതിനായി ഇരു രാജ്യങ്ങളും ചേര്‍ന്ന് ആനുകാലികമായി മൂര്‍ത്തമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കും,

ഫലങ്ങള്‍:

എ) ഈ സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതിനോടൊപ്പം 2021-23കാലഘട്ടത്തിലേക്ക് ഒരു കര്‍മ്മപദ്ധതിക്ക് ഒപ്പം വയ്ക്കുന്നതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ബി) വിയറ്റ്‌നാം അതിര്‍ത്തി ഗാര്‍ഡ് കമാന്റിന് വേണ്ടി വിയറ്റ്‌നാമിനായി ഇന്ത്യ നല്‍കിയ 100 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വായ്പ ഉപയോഗിച്ചുകൊണ്ട് അതിവേഗ ഗാര്‍ഡ് ബോട്ട് ഉല്‍പ്പാദന പദ്ധതി (എച്ച്.എസ്.ജി.ബി) വിജയകരമായി നടപ്പാക്കിയതിലും പൂര്‍ത്തിയായ എച്ച്.എസ്.ജി.ബി വിയറ്റ്‌നാമിന് ശെകമാറിയതിലും ഇന്ത്യയില്‍ എച്ച്.എസ്.ജി.ബിയുടെ ഉല്‍പ്പാദനം സമാരംഭിച്ചതിലും വിയറ്റ്‌നാമില്‍ ഉല്‍പ്പാദിപ്പിച്ച എച്ച്.എസ്.ജി.ബിയുടെ നൗകാധാരതലം പാകുന്നതിലും ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു.

സി) ഇന്ത്യയോടൊപ്പം ഏഴ് വികസനപദ്ധതികള്‍ പൂര്‍ത്തിയായതിനേയും വിയറ്റ്‌നാമിലെ നിഹ് തുഹാന്‍ പ്രോവിന്‍സിലെ പ്രാദേശിക സമൂഹത്തിന്റെ ഗുണത്തിനായി 1.5 മില്യണ്‍ യു.എസ്. ഡോളറിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് സഹായത്തിനേയും ഇരു നേതാക്കളും പ്രശംസിച്ചു.

ഡി) ധാരണാപത്രം/ കരാറുകള്‍/ നടപ്പാക്കല്‍ തയാറെടുപ്പുകള്‍ എന്നിവയുടെ ഒപ്പിടലിലും അതോടൊപ്പം വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനത്തിലും ഇരു പ്രധാനമന്ത്രിയും സംതൃപ്തി പ്രകടിപ്പിച്ചു. 

 

***


(Release ID: 1682551) Visitor Counter : 379