ധനകാര്യ മന്ത്രാലയം

ജിഎസ്ടി: 6000 കോടി രൂപയുടെ എട്ടാം ഗഡു സംസ്ഥാനങ്ങൾക്ക് അനുവദിച്ചു

Posted On: 21 DEC 2020 1:48PM by PIB Thiruvananthpuram


ചരക്കുസേവന നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിനായി നൽകുന്ന ധനസഹായത്തിന്റെ എട്ടാം ആഴ്ചയിലെ ഗഡുവായ 6,000 കോടി രൂപ ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. ഇതിൽ 5,516.60 കോടി രൂപ, 23 സംസ്ഥാനങ്ങൾക്കും, 483.40 കോടി രൂപ, നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി എന്നിവർക്കും ആണ് വിതരണം ചെയ്തത്. ചരക്ക് സേവന നികുതി സമിതി അംഗങ്ങളായ ഭരണകൂടങ്ങൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നില്ല.

ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിലൂടെ വരുമാനത്തിൽ ഉണ്ടായ 1.10 ലക്ഷം കോടി രൂപയുടെ കുറവ് പരിഹരിക്കുന്നതിനായി 2020 ഒക്ടോബറിലാണ് ഭാരത സർക്കാർ പ്രത്യേക കടമെടുപ്പ് സംവിധാനത്തിന് അവസരമൊരുക്കിയത്. ഇതുവരെ ഇതിനു കീഴിൽ 7 തവണകളായി കടമെടുപ്പ് നടന്നുകഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് നൽകുന്ന ധനസഹായത്തിന്റെ എട്ടാം ഗഡു ആണ് ആഴ്ച വിതരണം ചെയ്തത്.

സംസ്ഥാനങ്ങൾക്ക് തങ്ങളുടെ മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ അര ശതമാനം വരെ അധികമായി കടമെടുക്കാൻ അവസരമൊരുക്കിയിരുന്നു. ഇത്തരത്തിൽ 2020 ഡിസംബർ 21 വരെ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾ സ്വീകരിച്ച ധനസഹായത്തിന്റെ വിവരങ്ങൾ താഴെ പട്ടികയിൽ കൊടുക്കുന്നു:

(
തുക കോടിയിൽ)

 

S. No.

Name of State / UT

Additional borrowing of 0.50 percent allowed to States

Amount of fund raised through special window passed on to the States/ UTs

1

Andhra Pradesh

5051

1181.61

2

Arunachal Pradesh*

143

0.00

3

Assam

1869

508.48

4

Bihar

3231

1996.34

5

Chhattisgarh

1792

507.78

6

Goa

446

429.39

7

Gujarat

8704

4715.01

8

Haryana

4293

2225.19

9

Himachal Pradesh

877

877.91

10

Jharkhand

1765

275.85

11

Karnataka

9018

6343.77

12

Kerala

4,522

1269.96

13

Madhya Pradesh

4746

2322.35

14

Maharashtra

15394

6124.17

15

Manipur*

151

0.00

16

Meghalaya

194

57.19

17

Mizoram*

132

0.00

18

Nagaland*

157

0.00

19

Odisha

2858

1954.21

20

Punjab

3033

1841.04

21

Rajasthan

5462

1659.07

22

Sikkim*

156

0.00

23

Tamil Nadu

9627

3191.24

24

Telangana

5017

688.59

25

Tripura

297

115.80

26

Uttar Pradesh

9703

3071.33

27

Uttarakhand

1405

1184.37

28

West Bengal

6787

975.91

 

Total (A):

106830

43516.56

1

Delhi

Not applicable

2998.70

2

Jammu & Kashmir

Not applicable

1161.60

3

Puducherry

Not applicable

323.14

 

Total (B):

Not applicable

4483.44

 

Grand Total (A+B)

106830

48000.00

* ഈ സംസ്ഥാനങ്ങൾക്ക് ചരക്കുസേവന നികുതി വരുമാനത്തിൽ കുറവ് ഇല്ല

****


(Release ID: 1682380) Visitor Counter : 220