ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം പതിവായി കുറഞ്ഞ് 3.05 ലക്ഷമായി
കഴിഞ്ഞ 21 ദിവസമായി പുതിയ പ്രതിദിന രോഗബാധിതര്‍ 40,000-ല്‍ താഴെ
രാജ്യത്തു ചികിത്സയിലുള്ളവരുടെ 66% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍
Posted On:
20 DEC 2020 11:28AM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പതിവായി കുറയുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 3.05 ലക്ഷമായി (3,05,344) കുറഞ്ഞു.
നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.04% മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,690 പേര്‍ രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 3,407-ന്റെ കുറവുണ്ടായി.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ 66% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 26,624 പേര്‍ക്കാണ്. കഴിഞ്ഞ 21 ദിവസമായി പുതിയ പ്രതിദിന രോഗബാധിതര്‍ 40,000-ല്‍ താഴെയാണ്.
ആകെ രോഗമുക്തര്‍ 96 ലക്ഷത്തോടടുക്കുന്നു (9,580,402).
രോഗമുക്തി നിരക്ക് 95.51 ശതമാനമായി വര്‍ധിച്ചു.
പുതുതായി രോഗമുക്തരായവരുടെ 74.68% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
കേരളത്തിലാണ് കൂടുതല്‍ (4,749). മഹാരാഷ്ട്രയില്‍ 3,119 പേരും പശ്ചിമ ബംഗാളില്‍ 2,717 പേരും രോഗമുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 76.62% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
6,293 രോഗബാധിതരുമായി കേരളമാണ് പട്ടികയില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 3,940 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 341 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
പുതിയ മരണങ്ങളില്‍ 81.23% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (74). പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും യഥാക്രമം 43 ഉം 32 ഉം പേര്‍ മരിച്ചു.
***
(Release ID: 1682156)
Visitor Counter : 173
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada