പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഡിസംബര്‍ 15ന് കച്ച് സന്ദര്‍ശിക്കുകയും നിരവധി വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും

Posted On: 13 DEC 2020 6:19PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2020 ഡിസംബര്‍ 15ന് കച്ചിലെ ദോര്‍ഡോ സന്ദര്‍ശിക്കുകയും നിരവധി വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. കടല്‍വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്ന ഒരു പ്ലാന്റ്, ഒരു ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക്, പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായ ഒരു പാല്‍ സംസ്‌ക്കരണ-പാക്കിംഗ് പ്ലാന്റും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയും ഈ സന്ദഭത്തില്‍ സന്നിഹിതനായിരിക്കും. പ്രധാനമന്ത്രി വൈറ്റ് റാനും സന്ദര്‍ശിക്കുകയും അതിനെത്തുടര്‍ന്ന് സാംസ്‌ക്കാരിക പരിപാടിക്ക് സാക്ഷ്യംവഹിക്കുകയും ചെയ്യും.
 

പുതുതായി കച്ചിലെ മാണ്ഡ്‌വിയില്‍ വരുന്ന കടല്‍വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്ന പ്ലാന്റിലൂടെ(ഡീസാലിനേഷന്‍ പ്ലാന്റ്) ദീര്‍ഘമായ തീരദേശത്തെ ഉപയോഗിച്ചുകൊണ്ട് കടല്‍വെള്ളത്തെ കുടിവെള്ളമാക്കി മാറ്റുന്ന സവിശേഷമായ പടവാണ് ഗുജറാത്ത് വയ്ക്കുന്നത്. പ്രതിദിനം 10 കോടി ലിറ്റര്‍ (100എം.എല്‍.ഡി) ശേഷിയുള്ള ഈ ഡീസാലിനേഷന്‍ പ്ലാന്റ് നര്‍മ്മദാ ഗ്രിഡിലെ സൗനി ശൃംഖലയ്ക്കും മലിനജലസംസ്‌ക്കരണ പശ്ചാത്തലസൗകര്യത്തിനും പൂരകമായികൊണ്ട് ഗുജറാത്തിലെ ജലസുരക്ഷ ശക്തമാക്കും. രാജ്യത്തെ സുസ്ഥിരവും താങ്ങാവുന്നതുമായ ജലസ്രോതസ് കൊയ്‌തെടുക്കുന്നതിലെ സുപ്രധാനമായ നാഴികകല്ലാണിത്. ഈ മേഖലയിലെ മുണ്ഡ്ര, ലഖ്പത്, അബ്ഡാസാ, നഖ്ത്രാണാ താലൂക്കുകളിലെ ഏകദേശം എട്ടുലക്ഷം ജനങ്ങള്‍ക്ക് ഈ പ്ലാന്റില്‍ നിന്നും ഉപ്പുവേര്‍തിരിച്ച വെള്ളം ലഭിക്കും. അധികമുള്ള വെള്ളം ഉപരിതലത്തിലുള്ള ജില്ലകളായ ബാച്ചാവൂ, റാപ്പര്‍, ഗാന്ധിദാം എന്നിവിടങ്ങളില്‍ പങ്കുവയ്ക്കുന്നതിനും സഹായകരമാകും. ദഹേജ് (100 എം.എല്‍.ഡി), ദ്വാരക (70 എം.എല്‍.ഡി), ഖോഗാ ഭാവ്‌നഗര്‍ (70 എം.എല്‍.ഡി), ഗിര്‍ സോമനാഥ് (30 എം.എല്‍.ഡി) എന്നിവയ്ക്ക് പുറമെ വരാനിരിക്കുന്ന അഞ്ച് ഡീസാലിനേഷന്‍ പ്ലാന്റുകളില്‍ ഒന്നാണ് ഇത്.

ഗുജറാത്തിലെ കച്ച് ജില്ലയിലെ വിഖാഗോട്ട് ഗ്രാമത്തിലെ ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന പാര്‍ക്കാണ്. 30 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് ഇത് നയിക്കും. 72,600 ഹെക്ടര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്കില്‍ പവന-സൗരോര്‍ജ്ജ സംഭരണത്തിനായി ഒരു സമര്‍പ്പിത ഹൈബ്രിഡ് പാര്‍ക്ക് സോണ്‍ ഉണ്ടായിരിക്കും. അതോടൊപ്പം പവന പാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു മേഖലയുമുണ്ടാകും.
 

കച്ചിലെ അഞ്ചാര്‍ ഷര്‍ഹാദ് ഡയറിയില്‍ പാല്‍ സംസ്‌ക്കരണത്തിനും പാക്കിംഗിനുമായി പൂര്‍ണ്ണമായി ഓട്ടോമാറ്റിക്കായ ഒരു പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിടും. 121 കോടി ചെലവുവരുന്ന പ്ലാന്റിന് പ്രതിദിനം 2 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌ക്കാരിക്കാനുള്ള ശേഷിയുണ്ടായിരിക്കും.

 

***


(Release ID: 1680518) Visitor Counter : 127