പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 93 -ാമതു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 12 DEC 2020 1:39PM by PIB Thiruvananthpuram

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 93 -ാമതു വാര്‍ഷിക പൊതു സമ്മേളനവും പ്രതിനിധിയോഗവും വിഡിയോ കോണ്‍ഫറണ്‍സിംങിലൂടെ  ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പ്രസംഗിച്ചു. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇന്ത്യയെ ശക്തമായ ആഗോള ബ്രാന്‍ഡാക്കി നിലനിര്‍ത്തുന്നതിന് അതിനുള്ള കാര്യപ്രാപ്തിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ആത്മനിർഭർ ഭാരതിനോട് ഇവിടുത്തെ പൗരന്മാരുടെ പ്രതിബദ്ധത,  സ്വകാര്യ മേഖലയില്‍ രാജ്യത്തിനുള്ള വിശ്വാസത്തിന് ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറു വര്‍ഷമായി  ഈ ഗവണ്‍മെന്റ് രാജ്യത്തെ എല്ലാ മേഖലയിലെയും ഗുണഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു വരികയാണ് എന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.  ഉത്പാദനം മുതല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മേഖല വരെ, കൃഷി മുതല്‍ അടിസ്ഥാന വികസനം വരെ, വ്യാവസായിക സാങ്കേതിക വിദ്യ മുതല്‍ നികുതി സമ്പ്രദായം വരെ, ഭൂമി ഇടപാടു മുതല്‍ ചട്ടങ്ങളുടെ സുസാധ്യത വരെയുള്ള  സമഗ്രമായ പരിഷ്‌കാരങ്ങളില്‍ ഇതു പ്രതിഫലിക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നമ്മുടെ വ്യവസായത്തിന് ഭിത്തികളല്ല പാലങ്ങളാണ് ആവശ്യം എന്ന് പ്രധാനമന്ത്രി സദസിനോട് പറഞ്ഞു. സമ്പത്തിന്റെ വിവിധ മേഖലകളെ വേര്‍തിരിക്കുന്ന ഭിത്തികളെ നീക്കം ചെയ്താല്‍ എല്ലാവര്‍ക്കും പുതിയ അവസരങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് പുതിയ സാധ്യതകള്‍ ലഭിക്കും. സാങ്കേതിക വിദ്യയിലും  ശീതീകരണികളിലും കാര്‍ഷിക മേഖലയിലുമുള്ള നിക്ഷേപം കൃഷിക്കാര്‍ക്ക് പ്രയോജനകരമാകും. കൃഷി, സേവനം, ഉത്പാദനം, സാമൂഹിക മേഖല എന്നിവയെ പരസ്പര പൂരിതമാക്കുന്നതിന് വഴികള്‍ കണ്ടെത്തുവാന്‍ ഊര്‍ജ്ജ മേഖലയില്‍ മൂലധന നിക്ഷേപം നടത്തു എന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പോലുള്ള സംഘടനകള്‍ക്ക് ഈ സംരംഭത്തില്‍ പാലവും പ്രചോദനവുമാകുന്നതിന് സാധിക്കും.
 

കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം വേണ്ടത്ര തൃപ്തികരമായ വിധത്തില്‍ നടന്നിട്ടില്ല എന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. വിതരണ ശൃംഖല, ശീതീകരണ സംഭരണികള്‍, വളം തുടങ്ങിയ മണ്ഡലങ്ങളില്‍ സ്വകാര്യ മേഖലയുടെ  താത്പര്യവും  നിക്ഷേപവും ആവശ്യമായിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമങ്ങളിലും ഭാഗിക ഗ്രാമങ്ങളിലും ദ്വിതല ത്രിതല നഗരങ്ങളിലും ഈ നല്ല മാറ്റം സംഭവിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍നും അത്തരം മേഖലകളിലെ അവസരങ്ങള്‍ ഉപയോഗിക്കുവാനും  മുതിര്‍ന്ന വാണിജ്യ വ്യവസായ നേതൃത്വത്തെ  പ്രധാനമന്ത്രി ക്ഷണിച്ചു. ഇന്ന് നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളെക്കാള്‍  ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സംഖ്യ വര്‍ധിച്ചതായും  ഇന്ത്യയിലെ ഏകദേശം പകുതി നവസംരംഭങ്ങളും ദ്വിതല ത്രിതല നരങ്ങളിലാണ് സ്ഥാപിതമായിരിക്കുന്നത് എന്നും പ്രധാനമന്ത്രി അറിയിച്ചു. പൊതു വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ക്കായി അടുത്തയിടെ പ്രധാന്‍ മന്ത്രി വാണിക്ക് അനുമതി നല്കിയതായി അദ്ദേഹം സൂചിപ്പിച്ചു. സംരംഭകര്‍ ഗ്രാമീണ സമ്പര്‍ക്ക പരിശ്രമങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ  സമരത്തില്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പങ്ക് അദ്ദേഹം അനുസ്മരിച്ചു.  അതിനാല്‍ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ അവരുടെ പങ്ക് കൂടുതല്‍ വ്യാപിപ്പിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

***(Release ID: 1680319) Visitor Counter : 32