പ്രധാനമന്ത്രിയുടെ ഓഫീസ്
ഫിക്കിയുടെ 93-ാമത് വാര്‍ഷിക പൊതുയോഗത്തേയും വാര്‍ഷിക കണ്‍വെന്‍ഷനേയും ഡിസംബര്‍ 12ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Posted On:
10 DEC 2020 7:04PM by PIB Thiruvananthpuram
ഫിക്കിയുടെ 93-ാമത് വാര്‍ഷിക പൊതുയോഗത്തിന്റെയും വാര്‍ഷിക കണ്‍വെന്‍ഷന്റെയും ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2020 ഡിസംബര്‍ 12 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും. ഫിക്കിയുടെ വെര്‍ച്ച്വല്‍ വാര്‍ഷിക പ്രദര്‍ശനം 2020ഉം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഫിക്കിയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ 2020 ഡിസംബര്‍ 11,12, 14 തീയതികളില്‍ വെര്‍ച്ച്വലായാണ് നടത്തുന്നത്. '' പ്രചോദിത ഇന്ത്യ'' എന്നതാണ് ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വെഷന്‍ന്റെ ആശയം. നിരവധി മന്ത്രിമാര്‍ ബ്രൂറോക്രാറ്റുകള്‍, വ്യവസായമേഖലകളിലെ തലവന്മാര്‍, നയതന്ത്രജ്ഞര്‍, അന്താരാഷ്ട്ര വിദഗ്ധര്‍, മറ്റ് നിരവധി ഉജ്ജ്വലവ്യക്തിത്വങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഈ പരിപാടിക്കുണ്ടാകും. സമ്പദ്ഘടനയില്‍ കോവിഡ്-19ന്റെ പ്രത്യാഘാതങ്ങള്‍, ഗവണ്‍മെന്റ് നടപ്പാക്കുന്ന പരിഷ്‌ക്കരണങ്ങള്‍, ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള വഴി എന്നിവയില്‍ വിവിധ ഓഹരിപങ്കാളികള്‍ സസൂക്ഷ്മം സംസാരിക്കുന്നതിനും കണ്‍വെന്‍ഷന്‍ സാക്ഷ്യം വഹിക്കും.
ഫിക്കി വാര്‍ഷിക പ്രദര്‍ശനം 2020 ഡിസംബര്‍ 11 മുതല്‍ തന്നെ തുടങ്ങും , ഇത് ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ആഗോളതലത്തിലുള്ള പ്രദര്‍ശകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവരുടെ വ്യാപാര അഭിവൃദ്ധി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഈ വെര്‍ച്ച്വല്‍ പ്രദര്‍ശനം അവസരം നല്‍കും.
***
(Release ID: 1679980)
Visitor Counter : 126
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada