പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹാനുഖാ മഹോത്സവത്തിന് പ്രധാനമന്ത്രി ഇസ്രായേലിനും ജൂത ജനതയ്ക്കും ആശംസകള്‍ നേര്‍ന്നു

പോസ്റ്റഡ് ഓണ്‍: 10 DEC 2020 7:08PM by PIB Thiruvananthpuram

ഹാനുഖാ മഹോത്സവത്തിന് ഇസ്രായേലിലെ ജനങ്ങള്‍ക്കും ലോകത്താകമാനമുള്ള ജൂതസമൂഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ അര്‍പ്പിച്ചു.

''സുഹൃത്തുക്കളായ ഇസ്രായേലി ജനതയ്ക്കും ലോകമാകമാനമുള്ള ജൂത സുഹൃത്തുക്കള്‍ക്കും ചാഗ് ഹാനുഖാ സമീച്ച്. ഈ മഹോത്സവം നമ്മുടെ ജീവിതങ്ങളില്‍ സമാധാനവും വെളിച്ചവും കൊണ്ടുവരികയും നമ്മുടെ ജനതകള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതല്‍ ജ്വലിപ്പിക്കുകയും ചെയ്യട്ടെ'' ഒരു ട്വീറ്റഇല്‍ ശ്രീ മോദി പറഞ്ഞു.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യുവിനും പ്രസിഡന്റ് റൂവന്‍ റിവിലിനുമാണ് ട്വീറ്റ് ടാഗ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹീബ്രുവിലും ട്വീറ്റ് ചെയ്തു.

 

***


( റിലീസ് ഐ.ഡി: 1679979) സന്ദര്‍ശക കൗണ്ടര്‍ : 156