പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി

प्रविष्टि तिथि: 02 DEC 2020 8:13PM by PIB Thiruvananthpuram

ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി തിരു എടപ്പാടി കെ. പഴനിസ്വാമിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശയവിനിമയം നടത്തി.
 

'' തമിഴ്‌നാട് മുഖ്യമന്ത്രി തിരു എടപ്പാടി കെ. പഴനിസ്വാമി ജിയുമായി ടെലഫോണില്‍ സംസാരിച്ചു. ബുറേവി ചുഴലിക്കാറ്റുമൂലം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ചചെയ്തു. തമിഴ്‌നാടിന് കഴിയുന്ന എല്ലാ സഹായവും കേന്ദ്രം ലഭ്യമാക്കും. ബാധിക്കപ്പെട്ട മേഖലകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

***


(रिलीज़ आईडी: 1678188) आगंतुक पटल : 131
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada