ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന മരണങ്ങളിൽ 71 ശതമാനവും ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഹരിയാന, പഞ്ചാബ്, കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ 8 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്; 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയാണ്

Posted On: 29 NOV 2020 1:31PM by PIB Thiruvananthpuram

 

 
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 496 കോവിഡ് മരണങ്ങളിൽ 70.97 ശതമാനവും ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഹരിയാന, പഞ്ചാബ്, കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ എട്ടു സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. 89 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഡൽഹിയാണ് ഒന്നാമത്. മഹാരാഷ്ട്രയിൽ 88ഉം, പശ്ചിമബംഗാളിൽ 52ഉം മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ദേശീയ ശരാശരിയെക്കാൾ കുറവ് മരണനിരക്ക് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
 
രാജ്യത്ത് നിലവിൽ 4,53,956 പേർ ചികിത്സയിലുണ്ട്. ഇത് ആകെ രോഗബാധിതരുടെ 4.83 ശതമാനം വരും.
മഹാരാഷ്ട്രയിൽ 1,940 അധിക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഡൽഹിയിൽ 1,603 കുറവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,810 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 70.43 ശതമാനവും കേരള, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് എന്നീ 8 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്.
 
6,250 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 5,965 ഉം, ഡൽഹിയിൽ 4,998 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
 
രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 88 ലക്ഷം (88,02,267) പിന്നിട്ടു. 93.71 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,298 പേരാണ് കോവിഡിൽ നിന്നും മുക്തി നേടി. പുതുതായി രോഗമുക്തി നേടിയവരിൽ 68.73 ശതമാനം പേരും 8 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്.
 
പ്രതിദിന രോഗമുക്തിയിൽ ഡൽഹിയാണ് ഒന്നാമത്. 6,512 പേരാണ് പുതുതായി ഡൽഹിയിൽ രോഗമുക്തി നേടിയത്. കേരളത്തിൽ 5,225 പേരും, മഹാരാഷ്ട്രയിൽ 3,937 പേരും ഇന്നലെ രോഗമുക്തി നേടി.
****

(Release ID: 1677123) Visitor Counter : 148