ശാസ്ത്ര സാങ്കേതിക മന്ത്രാലയം

CSIR-CCMB യുടെ ഡ്രൈ സ്വാബ് ഡയറക്ട് RT-PCR കോവിഡ് പരിശോധനയ്ക്ക് ഐസിഎംആർ അനുമതി

Posted On: 28 NOV 2020 2:58PM by PIB Thiruvananthpuram

രാജ്യത്തെ SARS-CoV-2 പരിശോധന ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഹൈദരാബാദ് ആസ്ഥാനമായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി വികസിപ്പിച്ച ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ പരിശോധനയ്ക്ക് ഐസിഎംആർ അനുമതി. CSIR നു കീഴിലെ സ്ഥാപനമായ CCMB വികസിപ്പിച്ച രീതി ലളിതവും വേഗതയേറിയതും ആണ്.

 

നിലവിലെ ഗോൾഡ് സ്റ്റാൻഡേർഡ് ആർടി-പിസിആർ പരിശോധനയുടെ ലളിത രൂപമായ ഇതിലൂടെ പരിശോധനകളുടെ എണ്ണം രണ്ട് മുതൽ മൂന്ന് ഇരട്ടി വരെ വർധിപ്പിക്കാൻ ആകും. ഇതിനായി പ്രത്യേകസൗകര്യങ്ങളും വേണ്ടതില്ല.

 

നിലവിലെ രീതിയിൽ നിന്നും വ്യത്യസ്തമായി ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ രീതിയിൽ രോഗികളുടെ മൂക്കിൽ നിന്നും ഖരരൂപത്തിലുള്ള സ്രവമാണ് ശേഖരിക്കുന്നത്. ഇത് ഇവ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതമാക്കുകയും രോഗ പകർച്ച സാധ്യത കുറയ്ക്കുകയും ചെയ്യും.

 

കൂടാതെ സാമ്പിളിൽ നടത്തുന്ന ആർഎൻഎ ഐസൊലേഷൻ പ്രക്രിയ ഇതിൽ ആവശ്യമില്ല. സാമ്പിളിൻ മേലുള്ള ലളിതമായ ഒരു നടപടിയ്ക്ക് ശേഷം ഐസിഎംആർ നിർദ്ദേശിക്കുന്ന പരിശോധന കിറ്റ് ഉപയോഗിച്ചുള്ള ഡയറക്ട് ആർടി-പിസിആർ പരിശോധന നടത്താവുന്നതാണ്.

 

 

 

***

 

 (Release ID: 1676793) Visitor Counter : 154