ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ 61 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന്
Posted On:
26 NOV 2020 12:03PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ 60.72 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,491 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 6,159 പേര്‍ക്കും ഡല്‍ഹിയില്‍ 5,246 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 524 മരണങ്ങളില്‍ 60.50 ശതമാനവും ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍; 99 മരണം. മഹാരാഷ്ട്രയില്‍ 65 ഉം പശ്ചിമ ബംഗാളില്‍ 51 ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്തെ ആകെ രോഗബാധിതരുടെ 4.88% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,52,344). ചികിത്സയിലുള്ളവരുടെ 65 ശതമാനവും പ്രതിദിന രോഗബാധിതരിലും മരണസംഖ്യയിലും മുന്നിലുള്ള 8 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
ആകെ മരണങ്ങളില്‍ 61 ശതമാനവും ഈ 8 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
ദേശീയ ശരാശരിയുമായി (6,715) താരതമ്യപ്പെടുത്തുമ്പോള്‍ ഈ 8 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ദശലക്ഷത്തിലെ രോഗബാധിതരുടെ എണ്ണം ഇനിപ്പറയുന്നു:
ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷത്തോട് അടുക്കുന്നു (86,79,138). ദേശീയ രോഗമുക്തി നിരക്ക് 93.66% ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,367 പേര്‍ സുഖം പ്രാപിച്ചു.
15 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് രോഗമുക്തി നിരക്ക്.
20 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്.
***
(Release ID: 1676021)
Visitor Counter : 192
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu