മന്ത്രിസഭ

കായിക സംസ്‌കാരം, സ്പോർട്സ് മേഖലകളിലെ സഹകരണത്തിന് ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 25 NOV 2020 3:32PM by PIB Thiruvananthpuram

കായിക സംസ്‌കാരം, സ്പോർട്സ് എന്നീ മേഖലകളിൽ  സഹകരിക്കുന്നതിന്  ബ്രിക്‌സ് രാജ്യങ്ങളുമായുണ്ടാക്കിയ ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി.

കായിക ശാസ്ത്രം, സ്‌പോര്‍ട്‌സ് മെഡിസിന്‍, കോച്ചിംഗ് ടെക്നിക്കുകൾ തുടങ്ങിയ മേഖലകളില്‍ അറിവും വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിൽ കായിക മേഖലയിലുള്ള സഹകരണം സഹായിക്കും. ഇത് അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നമ്മുടെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി ബന്ധത്തിനു കരുത്തുപകരുന്നതിനും സഹായകരമാകും.

ഈ അഞ്ചു രാജ്യങ്ങള്‍ തമ്മില്‍ കായിക മേഖലയിലെ സഹകരണത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എല്ലാ കായികതാരങ്ങള്‍ക്കും ജാതി- മത- പ്രദേശം- വര്‍ഗ- ലിംഗഭേദമെന്യേ ഒരുപോലെ ലഭ്യമാകും.

 

***


(Release ID: 1675660) Visitor Counter : 145