കാബിനറ്റ് സെക്രട്ടേറിയറ്റ്
ദേശീയ ദുരന്ത നിവാരണ സമിതി യോഗം ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നു
Posted On:
23 NOV 2020 3:12PM by PIB Thiruvananthpuram
ദേശീയ ദുരന്തനിവാരണ സമിതി അവലോകനയോഗം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്നു. തീരത്തേക്ക് അടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിനെ സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിയും ആന്ധ്രപ്രദേശ്, തമിഴ്നാട്, പുതുച്ചേരി ചീഫ് സെക്രട്ടറിമാരും വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്തു.
സംസ്ഥാന ഭരണകൂടങ്ങൾ സ്വീകരിച്ച തയ്യാറെടുപ്പുകളെ പറ്റി കാബിനറ്റ് സെക്രട്ടറിയെ ധരിപ്പിച്ച ചീഫ് സെക്രട്ടറിമാർ, ഏതുതരം വെല്ലുവിളിയും നേരിടാൻ സംസ്ഥാന ഭരണകൂടങ്ങൾ സുസജ്ജം ആണെന്നും വ്യക്തമാക്കി. വെല്ലുവിളികൾ നേരിടാൻ ദേശീയ ദുരന്ത പ്രതികരണ സേന അടക്കമുള്ള സംവിധാനങ്ങളുമായി പുലർത്തുന്ന സഹകരണത്തെ പറ്റിയും ചീഫ് സെക്രട്ടറിമാർ ദുരന്തനിവാരണ സമിതിയെ അറിയിച്ചു.
കാലാവസ്ഥയിലെ നിലവിലെ സാഹചര്യം സംബന്ധിച്ച്, കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഡയറക്ടർ ജനറൽ പ്രത്യേക പ്രദർശനം നടത്തുകയും, ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ഈ വിവരങ്ങൾ പങ്കു വെച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു.2020 നവംബർ 24 മുതൽ 26 വരെ ആന്ധ്രപ്രദേശ്, തമിഴ്നാട്, പുതുച്ചേരി തീരങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ഒരു ജീവൻ പോലും നഷ്ടമാകാതിരിക്കാനും ദുരന്ത ബാധിത മേഖലകളുടെ വേഗത്തിലുള്ള പുനരുദ്ധാരണവും ആണ് ലക്ഷ്യമിടുന്നതെന്ന് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. മത്സ്യബന്ധനത്തിനായി കടലിൽ പോകരുത് എന്ന നിർദ്ദേശം കർശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കെട്ടുറപ്പില്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സാഹചര്യം അനുസരിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര, ഊർജ്ജ, ടെലികമ്മ്യൂണിക്കേഷൻ, വ്യോമയാനം, ഷിപ്പിങ്, ആരോഗ്യമന്ത്രാലയ സെക്രട്ടറിമാർ, റെയിൽവേ ബോർഡ് ചെയർമാൻ, മെമ്പര്‍ സെക്രട്ടറി, NDMA, DG, NDRF തുടങ്ങിയവരും പ്രതിരോധ മന്ത്രാലയ പ്രതിനിധികളും തങ്ങൾ സ്വീകരിച്ച തയ്യാറെടുപ്പുകൾ സംബന്ധിച്ചും സംസ്ഥാനങ്ങൾക്കായുള്ള സഹായം സംബന്ധിച്ചു എന്‍സിഎംസിയെ ധരിപ്പിച്ചു.
****
(Release ID: 1675094)
Visitor Counter : 235