പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാർലമെന്റ് അംഗങ്ങൾക്കായി നവംബർ 23 ന് ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 21 NOV 2020 4:22PM by PIB Thiruvananthpuram

പാർലമെന്റ് അംഗങ്ങൾക്കായി ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 നവംബർ 23 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും.  ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയും ചടങ്ങിൽ പങ്കെടുക്കും.
 

80 വർഷത്തിലേറെ പഴക്കമുള്ള എട്ട് പഴയ ബംഗ്ലാവുകൾ 76 ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിനായി പുനർനിർമ്മിക്കുകയാണു ചെയ്തത്. കൊവിഡ് -19 ന്റെ ആഘാതം വകവയ്ക്കാതെ, അനുവദനീയമായ ചെലവിൽ നിന്ന് 14 ശതമാനം ലാഭിക്കുകയും സമയബന്ധിതമായി ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

 

ഊർജ്ജ കാര്യക്ഷമമായ എൽഇഡി ലൈറ്റ് ഫിറ്റിംഗുകൾ, ലൈറ്റ് നിയന്ത്രണത്തിനായി ഒക്യുപൻസി ബേസ്ഡ് സെൻസറുകൾ, വിആർവി ഉള്ള എയർ കണ്ടീഷണറുകൾ എന്നിവ ഉൾപ്പെടെ നിരവധി ഹരിത സൗഹൃദ സാമഗ്രികൾ കെട്ടിട നിർമാണത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്.  കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിനുള്ള സംവിധാനം, ജലസംരക്ഷണത്തിനുള്ള  ഉപകരണങ്ങൾ, മഴവെള്ള സംഭരണ സംവിധാനം, സൗരോർജ്ജ പ്ലാൻ്റ് എന്നിവയും ഇവയുടെ ഭാഗമാണ്.

 

***(Release ID: 1674771) Visitor Counter : 164