ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ഗവൺമെന്റ് നാല് സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയച്ചു; മറ്റു സംസ്ഥാനങ്ങളിലേക്കും അയക്കാൻ ആലോചന

Posted On: 20 NOV 2020 12:13PM by PIB Thiruvananthpuram

ഹരിയാന,രാജസ്ഥാൻ, ഗുജറാത്ത്,മണിപ്പൂർ എന്നീ  നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ഉന്നതതല സംഘത്തെ  അയച്ചു.കോവിഡ്  രൂക്ഷമായ ജില്ലകളിൽ സംഘം സന്ദർശനം നടത്തുകയും സംസ്ഥാന ഗവൺമെന്റിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യും. കോവിഡ്  19 രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിലേക്കും  ഉന്നത  തല സംഘത്തെ അയക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്.

 രാജ്യത്ത് ഇതുവരെ 12,95,91,786 സാംപിളുകൾ പരിശോധിച്ചു.കഴിഞ്ഞ 24 മണിക്കൂറിൽ പത്തുലക്ഷത്തിലധികം(10,83,397) പരിശോധനകൾ നടത്തി.  പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തിൽ ഇന്ന്, 6.95% ആണ്. 20 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ, ഇന്ത്യയിൽ 44,807 പേർ കൂടി കോവിഡ് മുക്തരായ തോടെ,  ആകെ രോഗ മുക്തരുടെ  എണ്ണം 84,28,409 ആയി. രോഗമുക്തി നിരക്ക് ഇന്ന് വർദ്ധിച്ച്  93.60% ആയി. രോഗമുക്തരുടെയും നിലവിൽ ചികിത്സയിൽ ഉള്ളവരുടെയും എണ്ണം  തമ്മിലുള്ള അന്തരം ക്രമേണ വർദ്ധിച്ച് ഇന്ന്, 79,84,615 ആയി.

 പുതുതായി രോഗ മുക്തി നേടിയവരിൽ 78.02% വും 10 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഇന്നലെ 6,860 പേർ രോഗമുക്തരായ  കേരളമാണ് ഒന്നാമത്. ഡൽഹിയിൽ 6,685 ഉം  മഹാരാഷ്ട്രയിൽ  5,860 പേരും രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 45,882 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.  ഇന്ത്യയിലാകെ നിലവിൽ ചികിത്സയിലുള്ളത് 4,43,794 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 4.93% ആണ്.(തുടർച്ചയായി 5 ശതമാനത്തിൽ താഴെ നിലനിൽക്കുന്നു). ചികിത്സയിലുള്ള രോഗികളിൽ 78.2% വും 10 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഇതിൽ 18.19% വും മഹാരാഷ്ട്രയിലാണ്.

ഇന്നു വരെയുള്ള കണക്കുകൾ പ്രകാരം 28 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഇരുപതിനായിരത്തിൽ താഴെ രോഗികൾ  മാത്രമാണുള്ളത്. പുതിയ രോഗികളിൽ 77.20% വും 10 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ  7546 പേർക്ക് ഡൽഹിയിൽ  കോവിഡ്  സ്ഥിരീകരിച്ചു. കേരളത്തിൽ  5,722 പേർക്കും, മഹാരാഷ്ട്രയിൽ 5,535 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 584 മരണങ്ങളിൽ 81.85 ശതമാനവും 10 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്.ഇന്നലത്തെ  മരണങ്ങളിൽ
26.32% വും മഹാരാഷ്ട്രയിൽ നിന്നാണ്.(154).ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ യഥാക്രമം 93, 53 പേർ ഇന്നലെ  കോവിഡ് ബാധിച്ച് മരിച്ചു.

***



(Release ID: 1674513) Visitor Counter : 223