പ്രധാനമന്ത്രിയുടെ ഓഫീസ്‌

12-ാമത് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടയില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ മലയാളം പരിഭാഷ

Posted On: 17 NOV 2020 7:04PM by PIB Thiruvananthpuram

എക്‌സലന്‍സീസ്,
 

വിവിധ ബ്രിക്‌സ് സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച ഈ സംഗ്രഹ വിവരണത്തിന് (ബ്രീഫിംഗ്) നന്ദി. ബ്രിക്‌സ് ദേശീയ സെക്യൂരിറ്റി അഡ്‌വൈസര്‍മാരുടെ പത്താമത് യോഗത്തിലെ അവലോകനത്തിന് ഞാന്‍ മിസ്റ്റര്‍ പാട്രുഷേവിനോട് നന്ദിരേഖപ്പെടുന്നു.

നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ബ്രിക്‌സിന്റെ ഭീകരവാദവിരുദ്ധ തന്ത്രത്തിന് അന്തിമരൂപമാക്കിയത് ഒരു സുപ്രധാനമായ നേട്ടം തന്നെയാണ്. ഭീകരവാദവിരുദ്ധ കര്‍മ്മ പദ്ധതികള്‍ നമ്മുടെ എന്‍.എസ്.എകള്‍ ചര്‍ച്ചചെയ്യണമെന്നതാണ് എന്റെ നിര്‍ദ്ദേശം.
 

ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെ ഇടക്കാല അദ്ധ്യക്ഷനായ മിസ്റ്റര്‍ സെര്‍ജി കറ്റിയാരിനും നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

നമ്മള്‍ക്കിടയിലുള്ള സാമ്പത്തിക ഉദ്ഗ്രഥനമെന്ന പ്രധാന ദൗത്യം സ്വകാര്യമേഖലയുടെ കൈകളിലാണ്. നമ്മുടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിന്റേതാക്കി മാറ്റുന്നതിനായി ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ മൂര്‍ത്തമായ ഒരു പദ്ധതി തയാറാക്കണമെന്നതാണ് എന്റെ നിര്‍ദ്ദേശം.
 

ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ പ്രസിഡന്റായി സ്ഥാനം ഏറ്റെടുക്കുന്ന മിസ്റ്റര്‍ മാര്‍ക്കോസ് ട്രോയിജോയെ ഞാന്‍ അഭിനന്ദിക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ എന്‍.ഡി.ബിയുടെ സാമ്പത്തിക പിന്തുണ കൂടുതല്‍ ഉപകാരപ്രദമായിരിക്കും. എന്‍.ഡി.ബി റഷ്യയില്‍ ഓഫീസ് തുറന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ നിങ്ങളുടെ മേഖലാ ഓഫീസ് അടുത്തവര്‍ഷം ഇന്ത്യയിലും തുടങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
 

ബ്രിക്‌സ് ഇന്റര്‍ബാങ്ക് കോ-ഓപ്പറേഷന്‍ മെക്കാനിസത്തിന്മേലുള്ള പ്രവര്‍ത്തനത്തിന് ഞാന്‍ മിസ്റ്റര്‍ ഇഗോര്‍ ഷുവലോവിനെ അഭിനന്ദിക്കുന്നു. 'ഉത്തരവാദിത്വ സാമ്പത്തിക സഹായത്തിന് വേണ്ടിയുള്ള തത്വം' നമ്മുടെ വികസനബാങ്കുകള്‍ അംഗീകരിച്ചുവെന്നത് ഉത്സാഹഭരിതനായി ഞാന്‍ ചൂണ്ടിക്കാട്ടുന്നു.
 

പ്രസിഡന്റ് പുടിന്റെ പ്രത്യേക മുന്‍ഗണനയാണ് ബ്രിക്‌സ് വനിതാ കൂട്ടായ്മ വിളിച്ചുചേര്‍ത്തത്, അദ്ദേഹത്തിന്റെ വീക്ഷണം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. കൂട്ടായ്മയുടെ അദ്ധ്യക്ഷ, മിസിസ് അന്നാ നെസ്‌ട്രോവയ്ക്ക് അവരുടെ റിപ്പോര്‍ട്ടിന് ഞാന്‍ നന്ദിരേഖപ്പെടുത്തുന്നു.

ഇന്ത്യയില്‍ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നമ്മള്‍ നിരവധി പരിശ്രമങ്ങള്‍ നടത്തുകയാണ്. ഈ കൂട്ടായ്മ ഈ മേഖലയിലെ ബ്രിക്‌സിനുള്ളിലെ സഹകരണം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം എന്റെ ഊഷ്മളമായ നന്ദിരേഖപ്പെടുത്തുന്നു, പ്രത്യേകിച്ചും നമ്മുടെ ആതിഥേയനായ പ്രസിഡന്റ് പുടിന്.
 

ബാദ്ധ്യതാനിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ തര്‍ജ്ജിമയാണ്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്. 

 

***


(Release ID: 1673810)