വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഡിജിറ്റൽ മാധ്യമങ്ങൾ ഒരു മാസത്തിനുള്ളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയം പാലിക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു

Posted On: 16 NOV 2020 2:23PM by PIB Thiruvananthpuram2019 സെപ്റ്റംബർ 18 ന് കേന്ദ്രസർക്കാർ ഡിജിറ്റൽ മാധ്യമങ്ങളില്‍ 26% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വാർത്തകളും കറന്റ് അഫയേഴ്‌സും, അപ്‌ലോഡ്/സ്ട്രീമിംഗ് ചെയ്യുന്ന സ്ഥാപനങ്ങൾ ഇത് പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു അറിയിപ്പ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പുറത്തിറക്കി.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ പൊതു അറിയിപ്പ് പ്രകാരം:


i. 26% ത്തിൽ താഴെ വിദേശ നിക്ഷേപമുള്ള സ്ഥാപനങ്ങൾ ഇന്ന് മുതൽ ഒരു മാസത്തിനുള്ളിൽ താഴെപ്പറയുന്ന വിവരങ്ങൾ മന്ത്രാലയത്തെ അറിയിക്കണം:

(എ) കമ്പനിയുടെ/സ്ഥാപനത്തിന്റെ വിശദാംശങ്ങൾ, അതിന്റെ ഡയറക്ടർമാരുടെ/ ഷെയർഹോൾഡർമാരുടെ പേരും വിലാസവും, ഷെയർഹോൾഡിംഗ് രീതി

(ബി) പ്രൊമോട്ടർ‌മാരുടെയും/പ്രധാന ഗുണഭോക്താക്കളായ ഉടമകളുടെ പേരും വിലാസവും,

(സി) നേരിട്ടുള്ള വിദേശ നിക്ഷേപ നയം, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോൺ-ഡെറ്റ് ഇൻസ്ട്രുമെന്റ്സ്) ചട്ടങ്ങൾ-2019, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (പേയ്മെന്റ് മോഡ്, നോൺ-ഡെറ്റ് ഇൻസ്ട്രുമെന്റ്സ് റിപ്പോർട്ടിംഗ്) ചട്ടങ്ങൾ-2019 എന്നിവ സംബന്ധിച്ച് ലഭിച്ച സ്ഥിരീകരണം. മുൻകാലത്തോ/നിലവിലുള്ളതോ ആയ വിദേശ നിക്ഷേപം സംബന്ധിച്ച പ്രസക്തമായ രേഖകളുടെ പകർപ്പുകൾ

(ഡി) സ്ഥിര അക്കൗണ്ട് നമ്പറും, ഓഡിറ്റർ റിപ്പോർട്ടിനൊപ്പം ഏറ്റവും പുതിയ ഓഡിറ്റുചെയ്തതോ/ഓഡിറ്റ് ചെയ്യാത്തതോ ആയ ലാഭനഷ്ട പ്രസ്താവനയും ബാലൻസ് ഷീറ്റും.

(ii) നിലവിൽ 26% കവിയുന്ന ഓഹരി ഘടനയുള്ള സ്ഥാപനങ്ങൾ:

 (i) സമാനമായ വിശദാംശങ്ങൾ മന്ത്രാലയത്തിന് ഇന്ന് മുതൽ ഒരു മാസത്തിനുള്ളിൽ നൽകണം. കൂടാതെ 2021 ഒക്ടോബർ 15 നകം 26 ശതമാനത്തിലധികമുള്ള വിദേശ നിക്ഷേപം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും വേണം. അതിനു ശേഷം മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിക്കാം.

(iii) രാജ്യത്ത് പുതുതായി വിദേശ നിക്ഷേപം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും ഡി.പി.ഐ.ഐ.ടി.യുടെ വിദേശ നിക്ഷേപ പോർട്ടൽ വഴി കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതാണ്.

(എ) ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയവും ഇത് സംബന്ധിച്ച 2019 ലെ ഡി.പി.ഐ.ഐ.ടി. പ്രസ്സ് നോട്ട് 4 ഉം (തീയതി 18.9.2019) ബാധകം

(ബി) ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോൺ-ഡെറ്റ് ഇൻസ്ട്രുമെന്റ്സ്) (ഭേദഗതി) ചട്ടങ്ങൾ, 2019 ലെ 5.12.2019 നു പുറത്തിറക്കിയ വിജ്ഞാപനം ബാധകം

(iv) ഓരോ സ്ഥാപനവും ഡയറക്ടർ ബോർഡിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും പൗരത്വ സംബന്ധിയായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒരു വർഷത്തിൽ 60 ദിവസത്തിൽ കൂടുതൽ വിന്യസിക്കാൻ സാധ്യതയുള്ള - കരാർ അല്ലെങ്കിൽ കൺസൾട്ടൻസി അല്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനുള്ള മറ്റേതെങ്കിലും വിധത്തിലുള്ള നിയമനങ്ങൾ - വിദേശ ഉദ്യോഗസ്ഥർക്ക് കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി നേടേണ്ടതുണ്ട്. ഇവർക്ക് വേണ്ട അനുമതിക്ക് മന്ത്രാലയത്തിന് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും അപേക്ഷിച്ചിരിക്കണം. അനുമതി ലഭിച്ച ശേഷം മാത്രമേ വിദേശ ഉദ്യോഗസ്ഥരെ നിയമിക്കാൻ പാടുള്ളു. 

ചുവടെ ചേർത്തിട്ടുള്ള URL-ൽ പൊതു അറിയിപ്പ് ലഭ്യമാണ്:

https://mib.gov.in/sites/default/files/Public%20Notice%20%20regarding%20FDI%20Policy%20.pdf  

****(Release ID: 1673255) Visitor Counter : 5