പ്രധാനമന്ത്രിയുടെ ഓഫീസ്
കട്ടക്കിലെ ആദായനികുതി അപ്പീല്‍ കോടതിയുടെ അത്യാധുനിക ഓഫീസ് വസതി സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Posted On:
11 NOV 2020 7:01PM by PIB Thiruvananthpuram
ഒഡീഷ മുഖ്യമന്ത്രിയും നമ്മുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ നവീന്‍ പട്‌നായിക് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. രവിശങ്കര്‍ പ്രസാദ്ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഒഡീഷയുടെ പുത്രനുമായ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജി, ആദായനികുതി അപ്പീല്‍ കോടതി പ്രസിഡന്റ് ആദരണീയനായ ജസ്റ്റീസ് പിപി ഭട്ട് ജി, ഒഡീഷയുടെ എം. പി.മാരെ,നിയമസഭാ സാമാജികരെ , ഇവിടെ ഈ ചടങ്ങില്‍ സന്നിഹിതരായിരിക്കുന്ന എന്റെ സ്‌നേഹിതരെ,
ജഗന്നാഥേശ്വരന്റെ കൃപയാല്‍ ആദായ നികുതി അപ്പീല്‍ കോടതിയുടെ കട്ടക്ക് ബഞ്ച് ഇന്ന് അതിന്റെ ആധുനിക സമുച്ചയത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങുകയാണ്. ദീര്‍ഘനാളായി വാടക വീട്ടില്‍ താമസിച്ച ശേഷം സ്വന്തം വസതിയിലേയക്കു പോകുന്നതിന്റെ സന്തോഷം നിങ്ങളുടെ മുഖത്തു നിന്ന് എനിക്ക് വായിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ഈ ആഹ്ലാദ നിമിഷങ്ങളില്‍ പങ്കു ചേരുന്നതിനൊപ്പം ഈ ആദായനികുതി അപ്പീല്‍ കോടതിയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജോലിക്കാരെയും ഞാന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. കട്ടക്കിലെ ഈ ബഞ്ച് ഒഡീഷയിലെ മാത്രമല്ല കിഴക്ക്, വടക്കു കിഴക്ക് ഇന്ത്യയിലെയും ലക്ഷക്കണക്കിനു നികുതി ദാതാക്കള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്കുന്നു. പുതിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നതോടെ ഈ ബഞ്ചിലൂടെ കോല്‍ക്കത്ത മേഖലയിലെ മറ്റു ബഞ്ചുകളിലെയും തീരുമാനം കാത്തിരിക്കുന്ന അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ വിചാരണയ്ക്കു വഴി തുറക്കുക വഴി പുതിയ സമുച്ചയത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന എല്ലാ നികുതി ദായകര്‍ക്കും ഒരുപാട് ആശംസകള്‍ ഞാന്‍ നേരുന്നു.
സുഹൃത്തുക്കളെ,
ആദായനികുതി അപ്പീല്‍ കോടതിക്ക് തിളങ്ങുന്ന ഒരു ചരിത്രമുണ്ട്. രാജ്യമെമ്പാടും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കുന്ന ഇപ്പോഴത്തെ ഉദ്യോഗസ്ഥ സംഘത്തെ ഞാന്‍ അഭിനന്ദിക്കുന്നു. കട്ടക്കിനു മുമ്പ് ഇവര്‍ ബംഗളൂരുവിലും ജെയ്പ്പൂരും ആധുനിക സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാന്‍ സാധിച്ചു. മറ്റ് നഗരങ്ങളിലും നിങ്ങള്‍ പുതിയ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയും പഴയ കെട്ടിടങ്ങള്‍ നവീകരിക്കുകയും ചെയ്യുന്നുണ്ട്.
സുഹൃത്തുക്കളെ,
നികുതി മേഖലയിലുടനീളം ഇന്ന് നികുതി ദാതാവ് വലിയ മാറ്റങ്ങള്‍ക്കും സുതാര്യതയ്ക്കും സാക്ഷ്യം വഹിക്കുകയാണ്. പണം തിരികെ ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കുമ്പോള്‍ അയാള്‍ സുതാര്യത അനുഭവിക്കുന്നു. ദീര്‍ഘനാളായി പരിഹാരമില്ലാത്ത തര്‍ക്കങ്ങള്‍ വകുപ്പു തന്നെ നേരിട്ടു പരിഹരിക്കുമ്പോഴും അയാള്‍ സുതാര്യത അനുഭവിക്കുന്നു. മുഖം നോക്കാതെയുള്ള അപ്പീല്‍ സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ അയാള്‍ കൂടുതല്‍ നികുതി സുതാര്യത അനുഭവിക്കുന്നു. ആദായ നികുതി തുടര്‍ച്ചയായി കുറയുന്നതു കാണുമ്പോള്‍ അദ്ദേഹം വീണ്ടും കൂടുതല്‍ നികുതി സുതാര്യത അനുഭവിക്കുന്നു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് നികുതി ഭീകരതയെ കുറിച്ച് എന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. എല്ലായിടത്തു നിന്നും നികുതി ഭീകരത എന്ന് വാക്കാണ് കേട്ടിരുന്നത്. ഇന്ന് രാജ്യം നികുതി ഭീകരതയില്‍ നിന്നും നികുതി സുതാര്യതയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. നികുതി ഭീകരതയില്‍ നിന്നും നികുതി സുതാര്യതയിലേയ്ക്കുള്ള ഈ മാറ്റത്തിനു കാരണം, നവീകരിക്കുക, നിര്‍വഹിക്കുക, രൂപാന്തരപ്പെടുത്തുക എന്ന സമീപനവുമായി നാം മുന്നേറുന്നതാണ്
നിയമങ്ങളെയും നടപടി ക്രമങ്ങളെയും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് നാം നവീകരിക്കുന്നു. വ്യക്തമായ ബോധ്യത്തോടും ലക്ഷ്യത്തോടും കൂടി പ്രവര്‍ത്തിക്കുകയും നികുതി നിര്‍വഹണത്തെ നാം പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
രാജ്യത്ത് ഇന്ന് അഞ്ചു ലക്ഷം രൂപയ്ക്കു വരെ ആദായനികുതി ഇല്ല. രാജ്യത്തെ താഴ്ന്ന, ഇടത്തരം യുവാക്കള്‍ക്കാണ് ഏറ്റവും അധികം പ്രയോജനം ഇതു വഴി ലഭിക്കുന്നത്. വളരെ ലളിതവും നികുതി ദാതാവിന് വളരെയധികം ചെലവു കുറഞ്ഞതും അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കുന്നതുമാണ് ഈ വര്‍ഷത്തെ ബജറ്റിലെ ആദായ നികുതി നിര്‍ദ്ദേശം. വികസനത്തെ ത്വരിതപ്പെടുത്തുന്നതും രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനും കമ്പനി നികുതിയില്‍ ചരിത്രപരമായ ഒരു വെട്ടിക്കുറവും വരുത്തിയിരിക്കുന്നു. ലക്ഷക്കണക്കിനു യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്ന കമ്പനികളുടെ നികുതിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിര്‍മ്മാണത്തില്‍ രാജ്യം സ്വയം പര്യാപ്തമാകുന്നതിനാല്‍ തദ്ദേശിയമായ പുതിയ ഉത്പാദനത്തില്‍ ഏര്‍പ്പെടുന്ന കമ്പനികളുടെ നികുതി നിരക്ക് 15 ശതമാനമാക്കി നിശ്ചയിച്ചിരിക്കുന്നു. ലാഭവിഹിത നികുതിയും വെട്ടിക്കുറച്ചിരിക്കുന്നു. ഇതുവഴി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം വര്‍ധിക്കും. ചരക്കു സേവന നികുതിയും കുറച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
അഞ്ചാറു വര്‍ഷം മുമ്പ് വരെ നികുതി ദായകര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ ആദായ നികുതി കമ്മിഷണര്‍ ആശ്വാസം പ്രഖ്യാപിച്ചിരുന്നു. ഇത് ആദായനികുതി അപ്പീല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. നമ്മുടെ ഗവണ്‍മെന്റ് മൂന്നു ലക്ഷം എന്നത് 50 ലക്ഷമാക്കി ഉയര്‍ത്തി. അതുപോലെ തന്നെ കുറഞ്ഞത് രണ്ടു കോടിയുടെയെങ്കിലും അപ്പീലുകള്‍ മാത്രമെ സുപ്രിം കോടതി ഇന്നു സ്വീകരിക്കുന്നുള്ളു. ഇക്കാരണങ്ങളാല്‍ വ്യവസായങ്ങളുടെ നടത്തിപ്പ് എളുപ്പമായി, അനേകം സ്ഥാപനങ്ങളുടെ തര്‍ക്കപരിഹാരങ്ങള്‍ സാധ്യമാവുകയും ചെയ്തു.
സുഹൃത്തുക്കളെ,
നികുതി ഇളവും നടപടി ക്രമ ലഘൂകരണവും വഴി കൊണ്ടുവന്നിരിക്കുന്ന ഏറ്റവും വലിയ പരിഷ്‌കരണം സത്യസന്ധരായ നികുതി ദായകരുടെ മാന്യത സംരക്ഷിക്കുക ബുദ്ധിമുട്ടുകളില്‍ നിന്ന് അവര്‍ക്കു സംരക്ഷണം നല്കുക എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇന്ന് ലോകത്തില്‍ തന്നെ നികുതി ദായകരുടെ അവകാശങ്ങളും ചുമതലകളും ക്രമീകരിക്കുകയും നിയമപരമായി അംഗീകരിക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയാലാണ് ഇന്ത്യയും. നികുതി ദായകര്‍ക്കും നികുതി പിരിക്കുന്നവര്‍ക്കും മധ്യേ വിശ്വാസ്യതയും സുതാര്യതയും സൃഷ്ടിക്കുന്നിന് ഇത് ഒരു വലിയ കാല്‍വയ്പായി. രാജ്യത്തിന്റെ വികസനത്തിനായി ഒരാള്‍ തൊഴില്‍ ചെയ്യകയും, വിയര്‍പ്പ് ചിന്തുകയും കുറെ പൗരന്മാര്‍ക്ക് തൊഴില്‍ നല്കുകയും ചെയ്യുമ്പോള്‍ അയാള്‍ ആദരം അര്‍ഹിക്കുന്നു. ഇതെ കുറിച്ച് വളരെ ആദരവോടെ കഴിഞ്ഞ ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക ഉത്പാദക്കളുടെ ക്ലേശങ്ങള്‍ ലഘൂകരിക്കപ്പെട്ടു, അവര്‍ക്ക് സംരക്ഷണം ലഭിക്കുന്നു, അവരുടെ വിശ്വാസ്യത രാജ്യത്തിന്റെ ഘടനയിലൂടെ വളരുന്നു. കൂടുതല്‍ കൂടുതല്‍ സ്‌നേഹിതര്‍ രാജ്യ വികസനത്തിനായി നികുതി ഘടനയില്‍ ചേരാന്‍ മുന്നോട്ടു വരുന്നു എന്നതാണ് ഈ വിശ്വാസ്യ വളര്‍ച്ചയുടെ ഫലം. ഗവണ്‍മെന്റ് നികുതി ദായകരെ വിശ്വസിക്കുന്നത് എങ്ങിനെയാണ് എന്നതിന് ഞാന്‍ മറ്റൊരു ഉദാഹരണം പറയാം.
സുഹൃത്തുക്കളെ,
മുമ്പൊക്കെ രാജ്യത്തെ മിക്ക നികുതി ദായകരും വ്യവസായികളും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ ആദായനികുതി വകുപ്പിന്റെ സൂക്ഷ്മ പരിശോധന നേരിടണമായിരുന്നു. പക്ഷെ അത് അങ്ങിനെയല്ല. ഇന്ന് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഗവണ്‍മെന്റ് അത് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ രാജ്യത്തു സമര്‍പ്പിക്കുന്ന 99.75 ശതമാനം നികുതി റിട്ടേണുകളും ഒരു എതിര്‍പ്പുമില്ലാതെ സ്വീകരിക്കപ്പെടുന്നു. ബാക്കി 0.25 ശതമാനത്തില്‍ മാത്രമെ സൂക്ഷ്മ പരിശോധന ആവശ്യമായി വരുന്നുള്ളു.രാജ്യത്തിന്റെ നികുതി വ്യവസ്ഥയില്‍ വന്നിട്ടുള്ള വലിയ മാറ്റമാണ് ഇത്.
സുഹൃത്തുക്കളെ,
രാജ്യത്തെ നികുതി പരിഷ്‌കാരങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ കോടതികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ചുകൊണ്ട് നിങ്ങള്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങളും ചിന്തിക്കുന്നത് മുഖം നോക്കാതെ പരാതികള്‍ തീര്‍ക്കുന്ന പരാതി പരിഹാര കോടതിയുടെ സംവിധാനത്തെ കുറിച്ചായിരിക്കും എന്നു ഞാന്‍ കരുതുന്നു. നേരിട്ടു പരാതികള്‍ കേള്‍ക്കുന്നതിനു പകരം ഇ - ഹിയറിങ്ങുകള്‍ക്ക് മുന്‍ ഗണന നല്കി കൂടെ. കൊറോണ കാലത്ത് ഇതു ചെയ്തിട്ടുണ്ട്. ഭാവിയിലും ഇതു തുടര്‍ന്നുകൂടെ.
സുഹൃത്തുക്കളെ,
കൊറോണയുടെ ഇക്കാലത്ത് എല്ലാ കാര്യങ്ങളും തുല്യ സുതാര്യതയിലും കാര്യക്ഷമമായ രീതിയിലും വിഡിയോ കോണ്‍ഫറണ്‍സിംങ് വഴി നടത്തിയ അനുഭവം നമുക്കുണ്ട്. ഇന്നു രാജ്യമെമ്പാടും ബെഞ്ചുകള്‍ക്ക് ആധുനിക സജ്ജീകരണങ്ങളുമായി വലിയ കെട്ടിടങ്ങളും സമുച്ചയങ്ങളും നിങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഈ പരിഷ്‌കാരങ്ങള്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടാവില്ല. അതു നികുതി ദായകരുടെ സമയവും പണവും ഊര്‍ജ്ജം പോലും ലഭിക്കും. പരാതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്യും.
ഈ അപ്പീല്‍ കോടതിയുമായും ഈ ആധുനിക സമുച്ചയവുമായും ബന്ധപ്പെട്ട എല്ലാ സുഹൃത്തുക്കളെയും ഒഡീഷയിലെ നല്ലവരായ എല്ലാ ജനങ്ങളെയും ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ആസന്നമായിരിക്കുന്ന ദീപാവലി ഉള്‍പ്പെടെ എല്ലാ ഉത്സവങ്ങളുടെയും മംഗളങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നേരുന്നു. ഒരു കാര്യം കൂടി ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു, നിങ്ങളെ കൊറോണയെ നിസാരമായി കാണരുത്. മാസ്‌ക്ക് ധാരണം സാമൂഹിക അകലം പാലിക്കല്‍, സോപ്പ് ഉപയോഗിച്ച് കൈ കഴുകല്‍ തുടങ്ങിയ എല്ലാ ചെറിയ മുന്‍ കരുതലുകളും നിര്‍ബന്ധമായി പാലിക്കണം എന്ന് ഒഡിഷയിലെ ജനങ്ങളോട് ഞാന്‍ പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നു.
ഒഡീഷ കലയുടെയും സംസ്‌കാരത്തിന്റെയും മഹദ് ഭൂമിയാണ്. ഇപ്പോഴത്തെ മുദ്രാവാക്യം പ്രാദേശികം എന്നതാണ്. നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ വാങ്ങുന്ന ഓരോ സാധനങ്ങളും ഇന്ത്യന്‍ നിര്‍മ്മിതമാവട്ടെ. അവ നിങ്ങളുടെ രാജ്യത്തെ യുവാക്കളുടെ വിയര്‍പ്പിന്റെയും കഴിവിന്റെയും ഫലങ്ങളാകട്ടെ. ജഗന്നാഥേശ്വരന്റെ ഈ മണ്ണിലെ പൗരന്മാരായ ഒഡിഷയിലെ മക്കളായ നിങ്ങള്‍ പ്രാദേശിക മന്ത്രം മറക്കാതിരിക്കുക. ദീപാവലി നാളുകളില്‍ മാത്രമല്ല, തദ്ദേശിയ സാധനങ്ങള്‍ നിങ്ങള്‍ എപ്പോഴും വാങ്ങുക, വര്‍ഷത്തിലെ 365 ദിവസവും ദീപാവലി ആയിരിക്കട്ടെ. അതിനാല്‍ 365 ദിവസവും തദ്ദേശിയ സാധനങ്ങള്‍ വാങ്ങുക. അപ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗത്തില്‍ കുതിക്കും. നമ്മുടെ ജനങ്ങളുടെ വിയര്‍പ്പിന്റെ ശക്തിക്ക് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കാനാവും. ഈ വിശ്വാസത്തോടെ, ഈ മംഗളവേളയുടെ എല്ലാ നല്ല ആശംസകളും നിങ്ങള്‍ക്കെല്ലാവര്‍ക്കും നേര്‍ന്നു കൊണ്ട്
വളരെ വളരെ നന്ദി.
***
(Release ID: 1672535)
Visitor Counter : 167
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada