ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: നിരവധി നേട്ടങ്ങള്‍ മറികടന്ന് ഇന്ത്യ
ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തില്‍ താഴെ
ആകെ രോഗമുക്തരുടെ എണ്ണം 80 ലക്ഷം കടന്നു, ആകെ പരിശോധനകള്‍ 12 കോടി കഴിഞ്ഞു
Posted On:
11 NOV 2020 11:58AM by PIB Thiruvananthpuram
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടു. 106 ദിവസത്തിനുശേഷം ഇതാദ്യമായി ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തിന് താഴെയായി (4,94,657). ജൂലൈ 28 ന് ഇത് 4,96,988 ആയിരുന്നു. ആകെ രോഗബാധിതരുടെ 5.73% മാത്രമാണിപ്പോള്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം കുറയുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ലോകമെമ്പാടും നിരവധി രാജ്യങ്ങളില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ ഇക്കാര്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
27 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളത് 20,000 ത്തില്‍ താഴെപ്പേര്‍ മാത്രമാണ്.
8 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ മാത്രമാണ് 20,000 ത്തിലധികം രോഗബാധിതരുള്ളത്. രണ്ട് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര, കേരളം) 50,000ത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,281 പേര്‍ക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ കാലയളവില്‍ 50,326 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ 39-ാം ദിവസമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം ദിവസേനയുള്ള പുതിയ കേസുകളേക്കാള്‍ കൂടുതലാകുന്നത്.
ആകെ രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള വ്യത്യാസത്തിനൊപ്പം രോഗബാധിതരുടെ എണ്ണവും ഈ കാലയളവില്‍ വര്‍ധിച്ചു.
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു (80,13,783). രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 75,19,126 ആയി വര്‍ദ്ധിച്ചു. രോഗമുക്തി നിരക്ക് 92.79% ആയി ഉയര്‍ന്നു.
ആകെ 12 കോടി പരിശോധനകള്‍ എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,53,294 പരിശോധനകള്‍ നടത്തി.
പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 50,000 ത്തില്‍ താഴെയാണ്.
പുതുതായി രോഗമുക്തരായവരുടെ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
ഇതില്‍ 6,718 പേർ മഹാരാഷ്ട്രയില്‍ രോഗമുക്തരായി. കേരളത്തില്‍ 6,698 ഉം ഡല്‍ഹിയില്‍ 6,157 ഉം പേര്‍ രോഗമുക്തരായി.
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍ - 7,830. കേരളത്തില്‍ 6,010 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് 19 മരണങ്ങളില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 512 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.48% ആണ്.
ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ് - 110 പേർ. ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും യഥാക്രമം 83 ഉം 53 ഉം പേര്‍ മരണമടഞ്ഞു.
***
(Release ID: 1671875)
Visitor Counter : 206
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada