ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിൽ താഴെ
Posted On:
10 NOV 2020 11:19AM by PIB Thiruvananthpuram
കഴിഞ്ഞ ആറ് ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 38,073 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് പുതിയ രോഗികളുടെ എണ്ണം അൻപതിനായിരത്തിൽ താഴെ ആകുന്നത്.
ഇത് 38ആം ദിവസവും രോഗമുക്തരുടെ എണ്ണം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 42,033 പേരാണ് രോഗ മുക്തരായത്.
ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5,05,265 ആയി കുറഞ്ഞു. കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണത്തിന്റെ 5.88 ശതമാനം മാത്രമാണിത്.
രോഗമുക്തി നിരക്കും ക്രമേണ വർദ്ധിച്ചു 92.64% ആയിട്ടുണ്ട്. 79,59,406 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 74,54,141 ആണ്.
രോഗമുക്തി നേടിയവരിൽ 78 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തരുടെ എണ്ണത്തിൽ 7,014 കേസുകളുമായി ഡൽഹിയാണ് മുന്നിൽ. കേരളത്തിലെ 5,983 പേർക്കും, പശ്ചിമ ബംഗാളിലെ 4,396 പേർക്കും കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ഭേദമായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 72 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 5,983 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 3,907
കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചിമബംഗാൾ ആണ് രണ്ടാം സ്ഥാനത്ത്. കേരളത്തിൽ പുതിയ കേസുകളുടെ എണ്ണം 3593 ഉം, മഹാരാഷ്ട്രയുടേത് 3,277 ഉം ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ 448 മരണം റിപ്പോർട്ട് ചെയ്തു. തുടർച്ചയായി രണ്ടാം ദിനമാണ് മരണസംഖ്യ 500ൽ താഴെയാകുന്നത്.
ഇന്നലത്തെ മരണത്തിൽ 78 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്. മഹാരാഷ്ട്രയിൽ 85, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ യഥാക്രമം 71, 56 വീതവും പേരാണ് ഇന്നലെ മരണപ്പെട്ടത്.
***
(Release ID: 1671679)
Visitor Counter : 212
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu