പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-ഇറ്റലി വിര്‍ച്വല്‍ ഉച്ചകോടി (2020 നവംബര്‍ ആറ്)

Posted On: 06 NOV 2020 7:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി പ്രഫ. ഗ്യുസെപ്പ് കോണ്ടിയും തമ്മില്‍ 2020 നവംബര്‍ ആറിന് വിര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടി നടന്നു. 
പ്രഫ. ഗ്യുസെപ്പ് കോണ്ടി 2018ല്‍ നടത്തിയ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി മോദി, അടുത്തിടെ ഇന്ത്യ-ഇറ്റലി ബന്ധം മെച്ചപ്പെട്ടതിനെ അഭിനന്ദിച്ചു. സാഹചര്യം അനുവദിക്കുന്നപക്ഷം പരമാവധി നേരത്തേ ഇറ്റലി സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി പ്രഫ. കോണ്ടെ ക്ഷണിച്ചു. 


ഉഭയകക്ഷി ബന്ധത്തിന്റെ വിശാലമായ ചട്ടക്കൂടു സമഗ്രമായി പുനഃപരിശോധിക്കുന്നതിനുള്ള അവസരം ഉച്ചകോടി ഇരു നേതാക്കള്‍ക്കും നല്‍കി. കോവിഡ് 19 മഹാവ്യാധി ഉള്‍പ്പെടെയുള്ള പൊതു ആഗോള വെല്ലുവിളികള്‍ക്കെതിരെയുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. 


രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, ബഹിരാകാശ, പ്രതിരോധ സഹകരണ മേഖലകള്‍ ഉള്‍പ്പെടെ പല വിഷയങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. മേഖലാതല, രാജ്യാന്തര വിഷയങ്ങളില്‍ ബഹുരാഷ്ട്ര വേദികളില്‍, പ്രത്യേകിച്ച് ജി 20ല്‍, സഹകരിക്കാന്‍ ഇരുവിഭാഗവും പരസ്പരം സമ്മതിച്ചു. 2021 ഡിസംബറില്‍ ഇറ്റലിയും തുടര്‍ന്ന് 2022ല്‍ ഇന്ത്യയും ജി-20ന്റെ അധ്യക്ഷ പദവിയേല്‍ക്കും. 2020 ഡിസംബര്‍ മുതല്‍ ഇന്ത്യയും ഇറ്റലിയും ജി 20 ട്രോയിക്കയുടെ ഭാഗമാകും. ഐ.എസ്.എയില്‍ ചേരാനുള്ള ഇറ്റലിയുടെ തീരുമാനത്തെ, അംഗീകാരത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ ഇന്ത്യ സ്വാഗതംചെയ്തു. 


ഉച്ചകോടിയോടൊപ്പം ഊര്‍ജം, മല്‍സ്യബന്ധനം, കപ്പല്‍ നിര്‍മാണം, രൂപകല്‍പന തുടങ്ങിയ മേഖലകളിലായി 15 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെക്കപ്പെട്ടു. 


***



(Release ID: 1670924) Visitor Counter : 126